രാജസ്ഥാനിൽ മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ ചർച്ചിന് നേരെ ബജ്റംഗ്ദൾ ആക്രമണം; പ്രാർത്ഥനയ്ക്കെത്തിയ ഗർഭിണിയെയടക്കം ആക്രമിച്ചു, പരാതി നൽകി പാസ്റ്റർ

RAJASTHAN PASTER

രാജസ്ഥാനിൽ മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ ചർച്ചിന് നേരെ ബജ്റംഗ്ദൾ ആക്രമണം. ജയിപ്പൂരിലെ പ്രതാപ് നഗറിലെ AG ചർച്ചിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാർത്ഥന ശുശ്രൂഷക്കിടെ ആയിരുന്നു ആക്രമണം. മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിന് മർദനമേറ്റു. പ്രാർത്ഥനയ്ക്കെത്തിയ ഗർഭിണിയായ യുവതിയെയടക്കം ആക്രമിച്ചു. ആക്രമണത്തിന് പിന്നിൽ ബജ് റംഗ് ദൾ പ്രവർത്തകരെന്ന് പാസ്റ്റർ പറയുന്നു. മതപരിവർത്തനം ആരോപിച്ചാണ് ആക്രമിച്ചത്. പാസ്റ്ററിന്റെ പരാതിയിൽ FIR രജിസ്റ്റർ ചെയ്തു.

അതേ സമയം പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്‌തെങ്കിലും ഇത് വരെയും പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. സെപ്‌റ്റെബര്‍ 14 ന് ചത്തീസ്ഗഡിലെ ദുര്‍ഗ് ജയിലിനു സമീപം 30 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയുണ്ടായ ആക്രമണത്തിലെ പ്രതികള്‍ക്ക് നേരെയും പൊലീസ് നിയമനടപടി സ്വീകരിച്ചിട്ടില്ല. ആദിവാസിയുവതികളെയും മലയാളിയെ കന്യാസ്ത്രീകളെയും ആക്രമിച്ച ബജ്‌റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘത്തെയും പൊലീസ് സംരക്ഷിക്കുകയാണെന്ന ആരോപണവും ശക്തമാവുകയാണ്.

ALSO READ:കോണ്‍ഗ്രസ് വേദിയില്‍ കര്‍ണാടക മന്ത്രി കേരളത്തിന്റെ വികസനത്തെ പുകഴ്ത്തിയ സംഭവം: ‘ഇതെന്റെ ഐഡിയ ആയിപ്പോയി’ എന്ന ഡയലോഗാണ് ഓര്‍മ വരുന്നത്, ഇതാണ് കെ സി വേണുഗോപാലിന്റെ അവസ്ഥയെന്ന് മന്ത്രി വി ശിവൻകുട്ടി

ENGLISH SUMMARY; In Jaipur’s Pratap Nagar, Bajrang Dal activists allegedly attacked AG Church during a prayer service, injuring Pastor Bovas Daniel and a pregnant woman. The attack was reportedly due to alleged religious conversions. FIR has been registered.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News