‘ഞങ്ങൾ വോട്ട് ചെയ്തത് ഭാവിക്കായി’ ബംഗ്ലാദേശിലെ രാഷ്ട്രീയ നിലപാട് ചൂണ്ടിക്കാട്ടി ഡോ. ജോൺ ബ്രിട്ടാസ് എംപി

dr. john brittas m p

ബംഗ്ലാദേശിലെ ഏറ്റവും പുതിയ പൊതുതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാടുകൾക്ക് അതീതമായി സ്ത്രീ വോട്ടർമാർ കൈകൊണ്ട തന്ത്രപരമായ നീക്കമാണ് ശ്രദ്ധേയമാകുന്നത്. വോട്ടർമാരുടെ പ്രതികരണങ്ങളുൾപ്പെടെ ചേർത്തു കൊണ്ട് ദ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ മുതിർന്ന മാധ്യമ പ്രവർത്തക മോനിദീപ ബാനർജി എഴുതിയ വാർത്ത കുറിപ്പിനെക്കുറിച്ചാണ് ഡോ. ജോൺ ബ്രിട്ടാസ് എം പി കുറിക്കുന്നത്.

ജമാഅത്തെ ഇസ്ലാമി അധികാരത്തിൽ എത്തുന്നത് തടയാൻ പല സ്ത്രീകളും അവരുടെ പതിവ് രാഷ്ട്രീയ അഭിരുചികൾ മാറ്റിവെച്ച് വോട്ട് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഞാൻ അവാമി ലീഗിന്റെ ഉറച്ച വോട്ടറാണെങ്കിലും ഇത്തവണ ബി എൻ പിക്കാണ് വോട്ട് ചെയ്തതെന്ന് പല വോട്ടർമാരും തുറന്ന് സമ്മതിച്ചത് ജമാഅത്തെ ഇസ്ലാമിക്കെതിരായ പെതു വികാരത്തെ ചൂണ്ടിക്കാണിക്കുന്നു. ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ ഫെയ്സ്ബുക്കിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.

Also read : ബം​ഗാളിൽ ആറ് ലക്ഷം പേരെ വെട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; എസ്‌ഐആറുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇന്നത്തെ ഇന്ത്യൻ എക്സ്പ്രസ്സിലെ മുഖ്യവാർത്ത, ബംഗ്ലാദേശിൽ രാഷ്ട്രീയ നിലപാടുകൾക്ക് അതീതമായി സ്ത്രീ വോട്ടർമാർ എങ്ങനെയാണ് ജമാഅത്തെ ഇസ്ലാമിയെ തോൽപ്പിക്കാൻ ഒത്തുചേർന്നത് എന്നതിനെ കുറിച്ചാണ്….
വനിതാ വോട്ടർമാരുടെ ഉദ്ധരണികൾ കൂടി ചേർത്തുകൊണ്ടാണ് മുതിർന്ന മാധ്യമപ്രവർത്തക മോനിദീപ ബാനർജി ഈ വാർത്ത തയ്യാറാക്കിയിരിക്കുന്നത്.
“ഞാൻ അവാമി ലീഗിന്റെ ഉറച്ച വോട്ടറാണെങ്കിലും ബി.എൻ.പിക്കാണ് വോട്ട് ചെയ്തത്. ജമാഅത്തെ ഇസ്ലാമി അധികാരത്തിൽ വരാതിരിക്കാൻ എന്റെ മുന്നിലുണ്ടായിരുന്ന മാർഗം ഇതായിരുന്നു”

പൊതുജീവിതത്തിലും സാമൂഹിക സാമ്പത്തിക രംഗങ്ങളിലും സ്ത്രീകളുടെ ഇടം ജമാഅത്തെ ഇസ്ലാമിയുടെ വരവോടെ ചുരുങ്ങുമെന്ന ആശങ്കയിലാണ് സ്ത്രീ വോട്ടർമാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
സ്ത്രീകളുടെ വസ്ത്രധാരണത്തെ പോലും ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ജമാഅത്തെ ഇസ്ലാമി മാറിയെന്നും… സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ ഒരൊറ്റ സ്ത്രീയെപ്പോലും അവർ സ്ഥാനാർത്ഥിയാക്കിയില്ല…
“ഞങ്ങളുടെ പൊതുജീവിതവും ഇടവും ഉപാധികളാൽ നിർണ്ണയിക്കപ്പെടുന്നതും പരിമിതികളാൽ ചുരുങ്ങുന്നതുമായ ഒരു രാഷ്ട്രീയത്തെ തോൽപ്പിക്കേണ്ടത് അനിവാര്യമായിരുന്നു,”

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ വിലക്കുണ്ടായതുകൊണ്ടുതന്നെ, ഭരണം പിടിക്കാമെന്ന ലക്ഷ്യവുമായാണ് ജമാഅത്തെ ഇസ്ലാമി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ താരിഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) അധികാരത്തിലെത്തി.
അയൽരാജ്യത്തെ ‘ജെൻ സി’ (Gen Z) പ്രക്ഷോഭമൊക്കെ നമ്മളും കൗതുകത്തോടെ നിരീക്ഷിച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ എക്സ്പ്രസ്സിലെ ഈ മുഖ്യവാർത്തയും അതിലെ അനുരണനങ്ങളും ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News