
ബംഗാളിൽ വീണ്ടും എസ്ഐ ആർ മരണം. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ രണ്ടുപേർ ജീവനൊടുക്കി. ബംഗാളിലെ ജല്‍പായ്ഗുരി, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ജൽപായ്ഗുരു സ്വദേശി ഗൗരoഗ ദേ, നോർത്ത് 24 പർഗാനസ് സ്വദേശി റഫീഖ് അലി ഖാസി എന്നിവരാണ് മരിച്ചത്.
പശ്ചിമ ബംഗാളിൽ തീവ്ര വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രണ്ടുപേര്‍ കൂടി ജീവനൊടുക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഫെബ്രുവരി 28ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ ഒഴിവാക്കപ്പെട്ട മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമായതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
Two People Commit Suicide in Bengal After Being Removed from Voter List during the intense voter list revision process in Jalpaiguri and South 24 Parganas districts.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

