ദിശ തെറ്റി വന്ന കാർ സ്‌കൂട്ടറിലിടിച്ചു; ഇരുപതടി ഉയരമുള്ള മേൽപ്പാലത്തിൽ നിന്ന്‌ വീണ്‌ യുവതി മരിച്ചു; സംഭവം ബംഗളൂരുവിൽ

bengaluru accident

ദിശ തെറ്റി വന്ന കാർ സ്‌കൂട്ടറിലിടിച്ച് ഇരുപതടി ഉയരമുള്ള മേൽപ്പാലത്തിൽ നിന്ന്‌ വീണ്‌ യുവതി മരിച്ചു. ബാനസ്‌വാടി സ്വദേശിയായ നേത്രാവതിയാണ്‌ (31) മരണപ്പെട്ടത്‌. ബംഗളൂരുവിലെ ദേവനഹള്ളിയിൽ ബച്ചഹള്ളി ഗേറ്റ്‌ മേൽപ്പാലത്തിലാണ്‌ അപകടമുണ്ടായത്‌.


സ്‌കൂട്ടറിലുണ്ടായിരുന്ന യുവതിയുടെ ഭാർത്താവിന്‌ പരിക്കേറ്റു. കാർ ഇടിച്ചപ്പോൾ മേൽപ്പാലത്തിൽ നിന്ന് താഴേക്ക്‌ വീണ യുവതിക്ക്‌ സംഭവ സ്ഥലത്തുനിന്ന്‌ തന്നെ ജീവൻ നഷ്ടപ്പെട്ടു. ദമ്പതികൾ ചിക്കബല്ലാപ‍ുരിലേക്ക്‌ പോകവെയാണ്‌ അപകടം സംഭവിച്ചത്. നേത്ര ശസ്‌ത്രക്രിയ കഴിഞ്ഞ്‌ വിശ്രമത്തിൽ കഴിയുന്ന നേത്രാവതിയുടെ അമ്മയെ കാണുന്നതിനും, അവിടെ നിന്ന്‌ തങ്ങളുടെ കുട്ടികളെ വീട്ടിലേക്ക്‌ തിരികെ കൊണ്ടുവരുന്നതിനുമായി പോകുകയായിരുന്നു .

ALSO READ: ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രയാഗ്രാജില്‍ ജിആര്‍പി കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍

കാർ ഓടിച്ചിരുന്നയാൾ അപകടമുണ്ടായപ്പോൾ തന്നെ സ്ഥലത്ത്‌ നിന്ന്‌ രക്ഷപ്പെട്ടു. സംഭവത്തിൽ ദേവനഹള്ളി ട്രാഫിക്‌ പൊലീസ്‌ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: സ്‌പൈഡർമാൻ മീററ്റിൽ..!; ക്ലോക്ക് ടവറിന്റെ മുകളിൽ ഉൾപ്പെടെ കയറി വീഡിയോ എടുക്കുന്നയാൾക്കായി വല വിരിച്ച് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News