
ബീഹാറില്‍ എൻഡിഎ സർക്കാർ നയിക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എൻഡിഎ ഭരണത്തുടർച്ച നേടിയപ്പോൾ ഇനി ആരാകും അമരത്ത് എന്നാണ് ഉയരുന്ന ചോദ്യങ്ങൾ. മഹാവിജയത്തിന്റെ കേന്ദ്രബിന്ദു നിതീഷ് കുമാര്‍ തന്നെയാണെങ്കിലും ഇത്തവണ മുഖ്യമന്ത്രി പദത്തില്‍ പത്താം അവസരം ലക്ഷ്യമിടുന്ന ജെഡിയു അധ്യക്ഷന്‍ മുഖ്യമന്ത്രിയാകുമെന്ന് പക്ഷേ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
‘നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി തുടരും’ എന്ന് വെള്ളിയാഴ്ച ജെഡിയു എക്‌സില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആ പോസ്റ്റിന് മിനിറ്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നു തന്നെ ആ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. ഇത് സോഷ്യല്‍ മീഡിയയില്‍ പല അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചു. നിലവില്‍ 90 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുകയാണ് ബിജെപി. ജെഡിയു ആകട്ടെ 83 സീറ്റുകളുമായി കഴിഞ്ഞ തവണത്തെ മോശം പ്രകടനം മറികടന്നിട്ടുമുണ്ട്. എങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നത് ബിജെപിക്ക് മേല്‍ക്കോയ്മ നല്‍കുന്ന കാര്യമാണ്.
നിതീഷിന്റെ നായകത്വത്തെ ബിഹാര്‍ ജനത അടിവരയിട്ട് അംഗീകരിച്ചെന്നു വേണം കരുതാന്‍. അങ്ങനെവന്നാല്‍ മുഖ്യമന്ത്രിപദത്തില്‍ കാല്‍നൂറ്റാണ്ട് എന്ന നാഴികക്കല്ലിലേക്കാണ് നിതീഷിന്റെ നോട്ടം. ജെഡിയുവിന് പുറമെ ബിഹാർ തെരഞ്ഞെടുപ്പിൽ കരുത്ത് കൂട്ടിയത് ചിരാഗ് പാസ്വാൻ ആണ്. വലിയ മുന്നേറ്റം നടത്തിയ ചിരാഗ് കൂടുതൽ ശക്തനാകാനുള്ള നീക്കങ്ങൾ ആണ് നടത്തുന്നത്. sir നടപ്പാക്കിയതും, സ്ത്രീകൾക്ക് 10000 രൂപ പ്രഖ്യാപിച്ചു വനിത വോട്ടുകൾ ഉറപ്പിക്കാൻ കഴിഞ്ഞതും എൻഡിഎയ്ക്ക് വലിയ തോതിൽ ഗുണം ചെയ്തു. യാദവ്, ന്യൂനപക്ഷ വോട്ടുകൾ അടക്കം നേടാനും എൻഡിഎയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

