
ബിഹാറില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ജെഡിയു ബിജെപി സഖ്യത്തിന് 160ലധികം സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. അതേസമയം, മഹാഗഡ്ബന്ധന് 103 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പിലുണ്ടായ റെക്കോര്‍ഡ് പോളിംഗ് മുന്നണികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. 67 ശതമാനത്തിലധികമാണ് രണ്ടാംഘട്ടത്തിലെ പോളിംഗ്.
ശക്തമായ ഭരണവിരുദ്ധ വികാരം നിലനിന്നിരുന്നെങ്കിലും 202നെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തില്‍ വരുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. മാട്രിസിൻ്റെ പ്രവചനം അനുസരിച്ച്, ബിഹാറിലെ ആകെ 243 സീറ്റുകളില്‍, 147-167 സീറ്റുകള്‍ ജെഡിയു- ബിജെപി സഖ്യം നേടും. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യം 70-90 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചനമുണ്ട്. എക്‌സിറ്റ് പോള്‍ പ്രകാരം പ്രശാന്ത് കിഷോറിൻ്റെ ജന്‍ സുരാജ് 0-2 സീറ്റുകള്‍ നേടും. പീപ്പിള്‍സ് പള്‍സിൻ്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എന്‍ഡിഎ 133 മുതല്‍ 148 സീറ്റുകള്‍ വരെ നേടാനും മഹാസഖ്യം 75 മുതല്‍ 101 സീറ്റുകള്‍ വരെ നേടാനും സാധ്യതയുണ്ട്.
ജാന്‍ സുരാജ് 0 മുതല്‍ 5 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുന്നു.
പീപ്പിള്‍ ഇന്‍സൈറ്റ് എക്സിറ്റ് പോളിലെ പ്രവചന പ്രകാരം എന്‍ഡിഎ 133 മുതല്‍ 148 വരെ സീറ്റുകള്‍ നേടും. ഇന്ത്യാ സഖ്യം 87-102 സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 3 മുതല്‍ 6 വരെ സീറ്റ് നേടും. ദൈനിക് ഭാസ്‌കര്‍ എക്സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ 160 വരെ സീറ്റുകള്‍ നേടും. ഇന്ത്യാസഖ്യത്തിന് 91 സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ എട്ടുവരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.
ടൈംസ് നൗ-ജെവിസി സര്‍വെ പ്രകാരം, എന്‍ഡിഎ 135 മുതല്‍ 150 സീറ്റുകള്‍ നേടുമെന്നും മഹാസഖ്യം 88 മുതല്‍ 103 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കുന്നു. സീവോട്ടര്‍ ഉള്‍പ്പെടെയുള്ള സര്‍വ്വേകളും എന്‍ഡിഎ മുന്നണിക്ക് തന്നെയാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. പ്രശാന്ത് കിഷോറിന് തെരഞ്ഞെടുപ്പില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് പ്രവചനങ്ങള്‍, അതേസമയം മഹാഗഡ്ബന്ധന്‍ നേതാക്കള്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിക്കളഞ്ഞു രംഗത്തുവന്നു. 14നാണ് ബിഹാര്‍ ഫലപ്രഖ്യാപനം.
1. പീപ്പിള്‍ ഇൻസൈറ്റ്
എൻഡിഎ: 133 -148
മഹാഗഢ്ബന്ധൻ: 87-102
ജെ എസ് പി: 0-2
മറ്റുള്ളവര്‍: 3-6
2. ജെവിസി- ടൈംസ് നൗ
എൻഡിഎ: 135-150
മഹാഗഢ്ബന്ധൻ: 88-103
ജെ എസ് പി: 0-1
മറ്റുള്ളവര്‍: 3-6
3. ഐഎഎൻഎസ്
എൻഡിഎ: 147-167
മഹാഗഢ്ബന്ധൻ: 70-90
ജൻ സൂരജ് പാര്‍ട്ടി: 0-2
എഐഎംഐഎം: 2-3
മറ്റുള്ളവര്‍: 0-5
4. മട്രിസ്
എൻഡിഎ:147–167
മഹാഗഢ്ബന്ധൻ: 70–90
ജെ എസ് പി: 0–2
മറ്റുള്ളവര്‍: 0–5
5. പീപ്പിള്‍സ് പള്‍സ്
എൻഡിഎ: 133–159
മഹാഗഢ്ബന്ധൻ: 75–101
ജെ എസ് പി: 0–5
മറ്റുള്ളവര്‍: 2–8
6. ചാണക്യ
എൻഡിഎ: 130-138
മഹാഗഢ്ബന്ധൻ: 100-108
മറ്റുള്ളവര്‍: 3-5
7. എബിപി ലൈവ്
എൻഡിഎ: 130-138
മഹാഗഢ്ബന്ധൻ: 100-108
മറ്റുള്ളവര്‍: 3-5

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

