ബീഹാര്‍ സർക്കാർ രൂപീകരണം: ചർച്ചകൾ അന്തിമഘട്ടത്തിൽ, എൻഡിഎ സഖ്യത്തിൻ്റെ യോഗം ഇന്ന്

modi nitish kumar

ബീഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ. മന്ത്രി സ്ഥാനങ്ങൾ പങ്കിടുന്നതിനായി ഇന്ന് എൻ ഡി എ സഖ്യം പട്നയിൽ യോഗം ചേരും. നിലവിൽ ബി ജെ പിയിൽ നിന്നും 15 മന്ത്രിമാരും ജെഡിയുവിൽ നിന്ന് 14 മന്ത്രിമാരും ഉണ്ടാകും. എൽ ജെ പി, ആറ് എൽ എം എന്നിവർക്ക് മൂന്ന് വീതവും ജിതിൻ റാം മാഞ്ചിയുടെ എച്ച് എ എമ്മിന് ഒരു മന്ത്രിസ്ഥാനം എന്നിങ്ങനെയാണ് ധാരണയായത്.

എന്നാൽ വകുപ്പ് വിഭജനത്തിലെ ജെഡിയുവിൻ്റെ ആവശ്യങ്ങൾ ബിജെപി നേതൃത്വത്തെ വീണ്ടും പ്രതിരോധത്തിലാക്കി. അതേസമയം ലാലു പ്രസാദ് യാദവിൻ്റെ മകൾ പാർട്ടി വിട്ടതോടെ ആർ ജെ ഡിക്കുള്ളിലെ ഭിന്നത രൂക്ഷമാവുകയാണ്.

ALSO READ: ‘തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക തരാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ രാത്രി വിളിച്ചപ്പോൾ ധീരജ് മോന്റെ പെങ്ങൾക്ക് വേണ്ടിയാണെന്നാണ് അവര് കൂട്ടിച്ചേർത്തത്’; കെ അനുശ്രീ

തേജസ്വി യാദവിൻ്റെ അപ്രമാദിത്വം ചോദ്യം ചെയ്ത് മറ്റു മൂന്ന് പെൺമക്കളും കൂടി പാർട്ടി ബന്ധം ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പിൽ കൃത്രിമം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം ആരോപണത്തിലെ തെളിവു ശേഖരിക്കുകയാണ്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News