
ബീഹാറിലെ രണ്ടാംഘട്ട വോട്ടെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. സീമാഞ്ചലടക്കം 121 മണ്ഡലങ്ങളാണ് ചൊവ്വാഴ്ച വിധി എഴുതുന്നത്. അവസാന ലാപ്പിലും ദേശീയ നേതാക്കളാണ് മുന്നണികള്‍ക്കായി പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ഇന്ന് കൊടിയിറങ്ങുന്നത്. 121 മണ്ഡലങ്ങളില്‍ ആണ് ചൊവ്വാഴ്ച വോട്ടെടുപ്പ് . ഇന്ന് സംസ്ഥാനത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ റാലികള്‍ക്ക് നേതൃത്വം നല്‍കും.
ദളിത് ന്യൂനപക്ഷ കേന്ദ്രങ്ങളായ സീമാഞ്ചല്‍, ഉത്തരാഞ്ചല്‍ മേഖലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് . മേഖലയിലെ വികസന മാതൃക എന്‍ഡിഎ മുന്നോട്ടുവെക്കുമ്പോള്‍, ന്യൂനപക്ഷ വിരുദ്ധതയും തൊഴിലില്ലായ്മയും സംസ്ഥാനത്തിൻ്റെ പിന്നാക്ക അവസ്ഥയും ഉയര്‍ത്തിയാണ് മഹാസഖ്യം വോട്ട് തേടുന്നത്.
ALSO READ: നിയന്ത്രണം വിട്ട കാർ ഇടിച്ച് അതിഥിത്തൊഴിലാളി മരിച്ചു
അതേസമയം, സമസ്തിപൂരില്‍ കണ്ടെത്തിയ വിവിപാറ്റില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ഖേര വിമര്‍ശിച്ചു. ദളിത് മേഖലകളില്‍ സംവരണം, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍ ആരോപിച്ചു. ഒന്നാം ഘട്ട വോട്ടെടുപ്പിലെ മികച്ച പോളിംഗ് ശതമാനത്തില്‍ ഇരുമുന്നണികളും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. നവംബര്‍ 14നാണ് വോട്ടെണ്ണല്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

