‘എസ് ഐ ആറിലൂടെ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് അപ്പീൽ നൽകാൻ നടപടി വേണം’; നിയമ സഹായം നൽകണമെന്നും സുപ്രീം കോടതി

Supreme Court minor abortion ruling

ബിഹാറിൽ എസ് ഐ ആറിലൂടെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായ 3.70 ലക്ഷം പേര്‍ക്ക് അപ്പീല്‍ നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. ഇതിനായുള്ള സഹായം ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കണം. ഒഴിവാക്കപ്പട്ടവർക്ക് അപ്പീല്‍ നല്‍കാന്‍ വോളണ്ടിയര്‍മാര്‍ സഹായിക്കണം.

ഒഴിവാക്കപ്പെട്ടവരെ നേരിട്ട് കാണണമെന്നും അപ്പീല്‍ നല്‍കിയവരുടെ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഒക്ടോബർ 16ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.

Read Also: റാവൽപിണ്ടി ചിക്കൻ ടിക്ക മസാല, മുസാഫറാബാദ് കുൽഫി ഫലൂദ; ‘ഓപ്പറേഷൻ സിന്ദൂർ’ ലക്ഷ്യസ്ഥാനങ്ങൾ വിഭവങ്ങൾക്ക് പേരായി, വ്യോമസേനയുടെ വാർഷികാഘോഷത്തിന് വിളമ്പിയ മെനു വൈറൽ


അതേസമയം, കോടതിയിൽ ഹര്‍ജിക്കാര്‍ക്കെതിരെ തെര. കമ്മീഷന്‍ രംഗത്തെത്തി. ഹർജിക്കാർ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കരട് പട്ടികയിലുള്ള ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കമ്മീഷൻ പറഞ്ഞു. ഹര്‍ജിക്കാര്‍ കൊണ്ടുവന്ന പേരുകള്‍ മുന്‍പേ ഒഴിവാക്കപ്പെട്ടതാണ്. വിശദമായി പരിശോധിച്ചാണ് മറുപടിയെന്നും കമ്മീഷന്‍ വാദിച്ചു.

News Summary: Supreme Court directs action to be taken to appeal for 3.70 lakh people excluded from voter list through SIR in Bihar

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News