ബീഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ: സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം

Supreme Court minor abortion ruling

ബീഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നടപടികൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ വോട്ടർ പട്ടിക പുറത്തിറക്കിയിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങൾ സുപ്രീംകോടതി പരിഗണിക്കും. നടപടികളിൽ നിയമവിരുദ്ധമായ രീതികൾ കണ്ടെത്തിയാൽ പുതിയ പട്ടിക റദ്ദാക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. അതിനാൽ പുതിയ വോട്ടർ പട്ടിക സംബന്ധിച്ച് കോടതി എടുക്കുന്ന നിലപാട് ബീഹാർ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്.

ന്യൂനപക്ഷ സമുദായങ്ങൾ, സ്ത്രീകൾ, ദരിദ്ര കുടുംബങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വോട്ടർപട്ടിക പരിഷ്കരണത്തെ തുടർന്ന് വോട്ട് നഷ്ടമായവരിൽ ഭൂരിഭാഗവും. നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കൂടിയാലോചനയൊന്നും കൂടാതെ തീവ്ര വോട്ടർപട്ടിക പുനഃപരിശോധന നടത്തിയതിനെ സുപ്രീം കോടതി നേരത്തെ വിമർശിച്ചിരുന്നു.

Also Read: ‘ബിഹാറിൽ അര്‍ഹത ഉണ്ടായിട്ടും ലക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കി’; അമ്പയര്‍ ആകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണപക്ഷത്തിന്റെ ഒപ്പം ചേര്‍ന്നുവെന്നും എം എ ബേബി

തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനാ നടപടിയുടെ ഭാഗമായി 52 ലക്ഷം പേരുകൾ നീക്കം ചെയ്തിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങൾ. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ എന്ന പേരിൽ വോട്ടർപട്ടിക പരിഷ്കരണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News