
ബിഹാര്‍ വോട്ടര്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്‌സഭ 12 മണിവരെയും രാജ്യസഭ രണ്ടു മണി വരെയും പിരിഞ്ഞു.
Also read – വര്‍ദ്ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങള്‍; രാജ്യസഭയില്‍ ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കി വി. ശിവദാസന്‍ എം പി
അതേസമയം രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ നോട്ടീസ് ഉപാധ്യക്ഷന്‍ തള്ളി. സഭ മര്യാദയ്ക്ക് മുന്നോട്ടുപോകണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ആരോപിച്ചു.
ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി നോട്ടീസ് നല്‍കിയത്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു എം പി ആവശ്യപ്പെട്ടത്.
എസ്എസ്സി പരീക്ഷകളിലെ വ്യാപക ക്രമക്കേടുകള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ എ റഹീം എം പിയും നോട്ടീസ് നല്‍കിയിരുന്നു. രാജ്യത്തെ കോടിക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ജീവിതത്തെ അനിശ്ചിതത്തിലാക്കുന്ന ക്രമക്കേടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി എടുക്കണമെന്നും എ എ റഹീം എം പി നോട്ടീസില്‍ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

