മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്: ഒരു മാസത്തിലേറെ നീണ്ട സംഘർഷത്തിന് വിരാമം; ബിജെപി- ശിവസേന സഖ്യകക്ഷികളായി മത്സരിക്കും

eknath shinde and modi

മഹാരാഷ്ട്രയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യകക്ഷികളായി ഒരുമിച്ച് മത്സരിക്കുമെന്നും സീറ്റ് വിഭജനത്തിൽ ധാരണയിലെത്തിയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രവീന്ദ്ര ചവാൻ.  ബിജെപിയും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും തമ്മിൽ ഒരു മാസത്തിലേറെയായി നീണ്ട സംഘർഷങ്ങൾക്ക്  ശേഷമാണ് പുതിയ തീരുമാനം.

ബിജെപി 140-150 സീറ്റിലും ശിവസേന 80-90 സീറ്റുകളിലും മത്സരിക്കും. മഹായുതിയിൽ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യകക്ഷികളായി ഒരുമിച്ച് മത്സരിക്കുമെന്ന് പറഞ്ഞു. ബിജെപി 140 മുതല്‍ 150 സീറ്റുകളിലും ശിവസേന 80-90 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുമെന്നാണ്  ഇരു പാർട്ടികളിലെയും ഉന്നത വൃത്തങ്ങൾ  സൂചിപ്പിക്കുന്നത്. 227 സീറ്റുകളാണ് ബിഎംസിയിലുള്ളത്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്താവാലെ) എന്നിവയുൾപ്പെടെയുള്ള മറ്റ് പാർട്ടികൾ മഹായുതി സഖ്യത്തിന്റെ ഭാഗമാകും.

ALSO READ: ഫലമറിയാൻ മണിക്കൂറുക‍ള്‍ മാത്രം; തദ്ദേശപ്പോരിൽ കേരളം ആർക്കൊപ്പമെന്ന് ഇന്നറിയാം…

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ  മഹായുതി ബാനറിൽ  മത്സരിക്കുമെന്ന് നാഗ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ചവാൻ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, മന്ത്രി ചന്ദ്രശേഖര്‍ ബവൻകുലെ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. പ്രത്യേകം ചേർന്ന  ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് സമാനമായ തീരുമാനമെടുത്തത്.

താനെ ഉൾപ്പടെ  മറ്റെല്ലാ പ്രധാന മുനിസിപ്പൽ  കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിലും മഹായുതി മത്സരിക്കും. സീറ്റ് വിഭജന ഫോർമുല സംബന്ധിച്ച വിശദാംശങ്ങൾ  ഉന്നത സംസ്ഥാന നേതാക്കളും സഖ്യകക്ഷികളുമായി പരസ്പരം തീരുമാനിക്കുമെന്നും ചവാൻ പറഞ്ഞു. ബി ജെ പിയും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും തമ്മിൽ ഒരു മാസത്തിലേറെയായി നീണ്ട സംഘർഷങ്ങൾക്ക്  ശേഷമാണ് പുതിയ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News