
ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ഉണ്ടായ ബജ്‌റംഗ്ദള്‍ ആക്രമണത്തില്‍ അന്തസ്സുണ്ടെങ്കില്‍ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും നാട്ടിലെ ജനങ്ങളോട് മറുപടി പറയാന്‍ തയ്യാറാകണമെന്ന് വി ശിവദാസന്‍ എം പി. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന് സൗകര്യമൊരുക്കുന്നു. ഇതിനെതിരെ രാജ്യത്ത് ജനകീയ പ്രക്ഷോഭം ഉയരണമെന്നും എം പി പറഞ്ഞു.
ആരാണ് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്ന് നാടിന് അറിയാം. അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചവരോട് നന്ദി പറയാന്‍ പോകുന്നവരെ പറ്റി ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Also read- ഒഡീഷ ബിജെപിയുടെ മറ്റൊരു പരീക്ഷണശാലയായി മാറി: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
അതേസമയം ട്രംപിന്റെ അധിക തീരുവ ചുമത്തിയ നടപടിയിലും എം പി പ്രതികരിച്ചു. ട്രംപ് പ്രിയപ്പെട്ട സുഹൃത്താണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയാറുള്ളത്. ഇന്ത്യ അമേരിക്കയുടെ സാമന്ത രാജ്യമെന്ന രീതിയില്‍ പെരുമാറാന്‍ അവസരം നല്‍കുന്നത് ചെറുക്കപ്പടണമെന്നും വി ശിവദാസന്‍ എംപി കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീകളും വൈദികരും ആക്രമിക്കപ്പെട്ട വിഷയത്തില്‍ ശക്തമായ നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

