
കൊൽക്കത്തയിലാണ് ഉച്ചഭാഷിണിയുടെ പേരിൽ ബിജെപി പ്രവർത്തകരും ത്രിണമൂൻ കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള തർക്കം അവസാനം വേദി അഗ്നിക്കിരയാക്കുന്നതിൽ എത്തിയത്. കൊൽക്കത്തയി സഖേൽബസാറിലാണ് സംഭവം.
ബിജെപി പ്രവർത്തകർ യോഗം നടത്തിയ പ്രദേശത്താണ് ത്രിണമൂൽ കോൺഗ്രസ് പ്രവർത്തകർ ഉച്ചത്തിൽ പാട്ട് വച്ച് യോഗം തടസപ്പെടുത്തിയെന്നും ഇതിനെത്തുടർന്ന് തൃണമൂൽ നേതാവ് സുദീപ് പോളി പങ്കെടുത്ത പരിപാടി ബി ജെ പി പ്രവർത്തകർ അലങ്കോലപ്പെടുത്തുകയായിരുന്നു. ഇതിന് പ്രതികാരമായി ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേവ് പൊതുയോഗത്തിൽ സംസാരിച്ച വേദി തീയിട്ടതായും പിടിഐ റിപ്പോർട്ട് ചെയ്തു.
Also read : അപൂർവവും വികാരഭരിതവുമായ ദൃശ്യങ്ങൾക്ക് സാക്ഷിയായി ഹൈവേയിലെ കർഷ ലോങ്ങ് മാർച്ചിനിടെ നടന്ന റിപ്പബ്ലിക് ദിനാഘോഷം
അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചതായും, പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായും പിടിഐ റിപ്പോർട്ട് ചെയ്തു. അതേ സമയം സ്ഥലത്ത് ഒരു പ്രാദേശിക ക്ലബ് നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിനെത്തിയവരോട് ബിജെപി പ്രവർത്തകർ അപമര്യാദയായി പെരുമാറിയതായും ആരോപണം ഉയർന്നിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


