ബിജെപിയുടെ വര്‍ഗീയ പ്രചാരണം പരാജയപ്പെട്ടു; അസമിലെ ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി

Bodoland Territorial Council Polls BJP Setback

ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തെ തകര്‍ത്ത് ബിപിഎഫ് അധികാരം പിടിച്ചു. 15 നിയമസഭ സീറ്റുകള്‍ ഉള്‍പ്പെടുന്നതും പത്തുസീറ്റുകളെ നേരിട്ട് സ്വാധീനിക്കുന്നതുമാണ് ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സിലിലെ ഫലം. അതേ സമയം ആകെയുണ്ടായിരുന്ന ഒരു സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസിനും നഷ്ടമായി. അടുത്ത മാസം 3ന് കൗണ്‍സില്‍ തലവനായി ഹഗ്രാമ മൊഹിലാരി സത്യപ്രതിജ്ഞ ചെയ്യും

രാജ്യത്തെ ഏറ്റവും വലിയ സ്വയംഭരണ പ്രദേശമായ ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. ബിജെപി സഖ്യത്തെ തൂത്തെറിഞ്ഞ് ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് വീണ്ടും അധികാരം പിടിച്ചു. 2016ന് ശേഷം അസമില്‍ ബിജെപി നേരിടുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയമാണിത്.

Also Read: ‘വിദ്യാര്‍ഥികള്‍ക്കെതിരായ ശത്രുതാപരമായ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണം’; ദില്ലി അംബേദ്കര്‍ സര്‍വകലാശാല അധികൃതരോട് എസ് എഫ് ഐ

മുഖ്യമന്ത്രി ഹിമാന്ദ ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ വന്‍ വര്‍ഗീയ പ്രചാരണമായിരുന്നു ബിജെപിയും സഖ്യകക്ഷികളും അഴിച്ചുവിട്ടത്. ആകെയുള്ള 40 സീറ്റില്‍ 28 എണ്ണവും ഹഗ്രാമ മൊഹിലാരി നയിച്ച ബിപിഎഫ് തൂത്തുവാരി. ബിജെപിക്ക് അഞ്ചും, സഖ്യകക്ഷിയായ യുണെറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലിന് ഏഴും സീറ്റുകള്‍ മാത്രമാണ് നേടാനായത്.

ബിജെപിക്ക് നാല് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായപ്പോള്‍ യുപിപിഎല്ലിന് അഞ്ച് സിറ്റിംഗ് സീറ്റുകള്‍ ആണ് നഷ്ടമായത്. കോണ്‍ഗ്രസിന് ആകെയുണ്ടായിരുന്ന ഒരു സിറ്റിംഗ സീറ്റും നഷ്ടപ്പെട്ടു. 15 നിയമസഭ സീറ്റുകള്‍ ഉള്‍പ്പെടുന്നതും പത്തുസീറ്റുകളെ നേരിട്ട് സ്വാധീനിക്കുന്നതുമായ ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സിലിലെ ഫലം അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമില്‍ ബിജെപിക്ക് വലിയ ആശങ്കയാണ്.

മുസ്ലീം വിഭാഗം അസം കൈയേറുമെന്നതടക്കം കടുത്ത വര്‍ഗീയ എഐ വീഡിയോകള്‍ പുറത്തിറക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുസ്ലീങ്ങള്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നും ബിജെപി നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News