പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രസവിച്ചതിന് പിന്നാലെ സഹോദരൻ അറസ്റ്റില്‍

Representative Image

ശിവമോഗ (കർണാടക): പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരൻ അറസ്റ്റില്‍. സ്കൂളിലെ ശുചിമുറിയിൽ വെച്ച് പെണ്‍കുട്ടി പ്രസവിച്ചതിന് പിന്നാലെയാണ് 16 വയസ്സുള്ള സഹോദരൻ അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.

ALSO READ: ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മുംബൈ വിട്ട് പോകില്ലെന്ന് മറാഠ സമര നേതാവ്; മുംബൈ നഗരം കീഴടക്കി പ്രക്ഷോഭകർ

യദഗിരി സർക്കാർ റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസുകാരി സ്കൂൾ ടോയ്ലറ്റിൽ പ്രസവിച്ചതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. മാതാപിതാക്കൾ ജോലിക്കു പോകുമ്പോൾ സഹോദരൻ തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

ALSO READ: പഞ്ചാബ് വെള്ളപ്പൊക്കം: കോളേജുകൾ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബർ 3 വരെ അവധി പ്രഖ്യാപിച്ചു

ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് സഹോദരൻ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഏഴര മാസം ഗർഭിണിയായിരുന്നതിനാൽ പെൺകുട്ടി മാസം തികയാതെയാണ് പ്രസവിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതിയിൽ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News