
ഒഡിഷയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് മരണം. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വ്യഴാഴ്ച പകൽ പതിനൊന്ന് മണിയോടെ ഡിഷയിലെ സുന്ദർഗഡിൽ ദേശീയ പാത 520ൽ കെ ബാലിങ് പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.
Also read: വാക്കുതർക്കത്തിലെ പക; അയൽവാസി കൊടുത്ത വ്യാജ പീഡനപരാതിയിൽ മനംനൊന്ത് യുപിയിൽ ബേക്കറിയുടമ ജീവനൊടുക്കി
അപകടത്തിൽപ്പെട്ടത് റൂർക്കേലയിൽ നിന്ന് കൊയ്ഡയിലേക്ക് പോകുകയായിരുന്ന ബസാണ്. അപകട സ്ഥലത്ത് റോഡ് പണി നടക്കുന്നതിനാൽ ബസ് തെറ്റായ വഴിയിലൂടെ വരുന്നതിനിടെ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
അപകടം ഉണ്ടായ ഉടൻ തന്നെ പൊലീസും ഫയർഫോഴ്‌സും എമർജൻസി സർവീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്നും പരിക്കേറ്റവരെ കൃത്യ സമയത്ത് തന്നെ അടുത്തുള്ള ശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

