ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ; നീക്കം ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തിയതിന് പിന്നാലെ

lawrence bishnoi

ലോറൻസ് ബിഷ്‌ണോയി ഗുണ്ടാ സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. ഇന്ത്യയിലും വിദേശത്തുമായി കൊലപാതകം, കൊള്ളയടിക്കൽ, ആയുധ – മയക്കുമരുന്ന് കടത്ത് കേസുകളടക്കം നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കുള്ള കുപ്രസിദ്ധ ഗുണ്ടാ സംഘമാണ് പഞ്ചാബ് സ്വദേശി ലോറൻസ് ബിഷ്‌ണോയിയുടേത്. കനേഡിയൻ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരിയാണ് ബിഷ്‌ണോയി സംഘത്തെ ഭീകര സംഘടനകളുടെ പട്ടികയിൽ പെടുത്തിയ വിവരം പ്രഖ്യാപിച്ചത്.

ഇതോടെ കാനഡയിലുള്ള ബിഷ്‌ണോയ് സംഘാംഗങ്ങളുടെ സ്വത്തും പണവും വാഹനങ്ങളും വരെ സർക്കാരിന് മരവിപ്പിക്കാനോ പിടിച്ചെടുക്കാനോ കഴിയും. ഇവർക്കെതിരെയുള്ള കേസുകളിൽ തീവ്രവാദ വിരുദ്ധ വകുപ്പുകൾ ചേർക്കാനും പ്രോസിക്യൂട്ടർമാർക്ക് സാധിക്കും. ബിഷ്ണോയ് സംഘാംഗങ്ങമെന്ന് സംശയിക്കപ്പെടുന്നവർക്ക് കാനഡയിലേക്കുള്ള പ്രവേശനവും നിഷേധിക്കാനാവും.

ALSO READ; സദാചാരവിരുദ്ധമെന്ന്; അഫ്ഗാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ച് താലിബാന്‍

ജസ്റ്റിൻ ട്രൂഡോയുടെ പ്രധാനമന്ത്രിപദത്തിന്‍റെ അവസാന മാസങ്ങളിൽ ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു. മാർക്ക് കാർണിയുടെ വരവോടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കപ്പെട്ടു. ഇത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നോട്ടപ്പുള്ളുയായ ബിഷ്‌ണോയ് സംഘത്തെ ‘ഭീകരവാദ’ മുദ്ര പതിപ്പിക്കാൻ കാനഡ സർക്കാർ നീക്കം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News