എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിച്ചില്ല; നോയിഡയിൽ 60 ബൂത്ത് ലെവൽ ഓഫീസർമാർക്കെതിരെ കേസ്

Noida + SIR + BLO

എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിച്ചില്ലെന്ന കാരണത്താൽ നോയിഡയിൽ ബിഎൽഒമാർക്ക് എതിരെ കേസ്. അറുപത് പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 7 സൂപ്പർവൈസർമാർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നോയിഡയിലെ 181 ബി‌എൽ‌ഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്നും റിപ്പോർട്ടുണ്ട്. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി.

വീടു തോറുമുള്ള സന്ദർശനം, സമയബന്ധിത ഫോം ശേഖരണം എന്നിവ യുദ്ധകാല അടിസ്ഥാനത്തിൽ തീർപ്പാക്കണമെന്ന് നോയിഡയിൽ ബിഎൽഒമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

ALSO READ; ഉത്തർപ്രദേശിൽ പട്ടാപ്പകൽ അച്ഛനൊപ്പം സ്കൂട്ടറിൽ വന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; വീഡിയോ വൈറൽ

ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ചില്ലെങ്കിൽ ദിവസവേതനം റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്. നടപടി വൈകിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടി വരുമെന്നും ഭീഷണിയുണ്ട്. ബി‌എൽ‌ഒമാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും നേരിട്ട് പരിശോധന നടത്താനും നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് നിർദ്ദേശം നൽകിയത്.

News summary: Case filed against 60 BLOs in Noida for not completing SIR procedures properly. The action is as per the instructions of the Collector.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News