
പല വിധത്തിലുള്ള വഴക്കുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണാറുണ്ട്. ചിലത് തമാശ ആയിരിക്കും, എന്നാൽ ചിലത് ക്രൂരമായിരിക്കും. അടുത്തിടെ സമൂഹമാധ്യമത്തിൽ ഏറെ ചർച്ചയായ ഒരു വീഡിയോയാണ് ട്രയിനിലെ കാറ്ററിംഗ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം.
ദില്ലിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഖജുരാഹോ വന്ദേ ഭാരത് എക്സ്പ്രസിലെ ജീവനക്കാർ തമ്മിലാണ് സംഘർഷം ഉണ്ടായത്. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പർ 7 ലാണ് സംഭവം നടന്നത്. ആറോളം പുരുഷന്മാർ-പാന്ററി സഹായികൾ-ചൂടുവെള്ളക്കുപ്പികൾ എറിയുന്നതും, ബെൽറ്റുകൾ വീശുന്നതും, അടിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.
Also read: പഞ്ചാബിൽ ട്രെയിനില്‍ വന്‍ തീപിടുത്തം; ഒരു കോച്ച് പൂര്‍ണമായും കത്തി നശിച്ചു
റെയിൽവേ നടത്തിയ അന്വേഷണത്തിൽ ട്രെയിനിനുള്ളിൽ വാട്ടർ ബോക്‌സ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. കാറ്ററിംഗ് ജീവനക്കാർക്കെതിരെ റെയിൽവേ അധികൃതർ കടുത്ത നടപടികളിലേക്ക് നീങ്ങി.
A clash broke out between the staff of the Khajuraho Vande Bharat Express at Hazrat Nizamuddin railway station in Delhi.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

