കേരളത്തിലും എസ് ഐ ആർ നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Election Commission

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം അടക്കം 5 സംസ്ഥാനങ്ങളിൽ എസ് ഐ ആർ നവംബർ ആദ്യ വാരം നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ടു ദിവസമായി ദില്ലിയിൽ ചേരുന്ന തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം.

കേരളം അടക്കം 5 സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം അടുത്ത മാസം ആരംഭിക്കും. നവംബർ ആദ്യ വാരം നടപടികൾ ആരംഭിക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ഇന്നലെ ചേർന്ന യോഗത്തിലാണ് കേരളം, ബംഗാൾ, അസം, തമിഴ്നാട്, പുതുചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പരിഷ്ക്കരണം ഉടൻ നടപ്പിലാക്കാൻ തീരുമാനമായത്.

Also read: ദീപാവലി ആഘോഷം: ദില്ലിയിൽ വായു മലിനീകരണത്തിനൊപ്പം ബിജെപി-ആം ആദ്മി പോരും രൂക്ഷം

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ് ഐ ആർ വേഗത്തിലേക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ എസ്.ആർ നീട്ടി വെക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെന്നാണ് സൂചന. വിഷയത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വിവിധ സംസ്ഥാനങ്ങളിലെ എസ്ഐആർ പ്രാരംഭ നടപടി ക്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. ബീഹാർ എസ്ഐആറിൽ 67 ലക്ഷം വോട്ടർമാരെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജ്യവ്യാപക എസ്ഐആറുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News