
രാജ്യത്ത് പാചകവാതകവില കൂട്ടി കേന്ദ്രസർക്കാർ. ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷമനു വിലക്കയറ്റത്തിന് പിന്നിൽ എന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. സംഘർഷം ക്രൂഡ് ഓയിൽ വിലയെയും ഊർജ ഇറക്കുമതിയെയും ബാധിച്ചതാണ് വിലവർധനവിന് കാരണം. എന്നാൽ, സാധാരണക്കാരന്റെ ജീവിതച്ചെലവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഈ വിലക്കയറ്റം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഗാർഹിക സിലിണ്ടറിന് 60 രൂപ കൂടിയതോടെ മിക്ക നഗരങ്ങളിലും ആയിരം രൂപയ്ക്ക് മുകളിലാണ് സിലിണ്ടറുടെ വില. വാണിജ്യ സിലിണ്ടറിന് 115 രൂപ വർധിച്ചത് ഹോട്ടൽ മേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കും വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയരാൻ ഇത് കാരണമാകും.
English summary: The central government has increased the price of cooking gas in the country. The price has been increased by Rs 60 for a domestic cylinder and Rs 115 for a commercial cylinder. The revised rate will come into effect from today.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

