
ഛണ്ഡീഗഡില്‍ ദീപാവലിക്ക് പടക്കം വാങ്ങാൻ പണം ഇല്ലാത്തതിനാൽ വീട്ടിൽ സ്വന്തമായി നിർമിക്കാൻ ശ്രമിച്ച പടക്കം പൊട്ടിത്തെറിച്ച് കൗമാരക്കാരൻ മരിച്ചു. മൻപ്രീത് സിങ്(19) ആണ് മരിച്ചത്. പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റായിരുന്നു മരണം. കുടുംബാംഗങ്ങൾക്കും അപകടത്തില്‍ പരിക്കേറ്റു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടാകുന്നത്. സഹോദരൻ ലവ്പ്രീതി സിങിനൊപ്പമാണ് മൻപ്രീത് സ്ഫോടക വസ്തു നിർമിച്ചത്. പരിക്കേറ്റ സഹോദരൻ അമൃത്സറിലെ ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്.
അപകടത്തിന് പിന്നാലെ പരിക്കേറ്റവരിൽ ഒരാൾക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. മറ്റൊരാൾക്ക് ഇരു കൈകള്‍ നഷ്ടപ്പെടുകയും ഒരാൾക്ക് താടിയെല്ലിൽ പരിക്കേൽക്കുകയും ചെയ്തു. ഇരുമ്പ് പൈപ്പിൽ പൊട്ടാഷ് നിറച്ചാണ് ഇവർ സ്ഫോടക വസ്തുക്കൾ നിർമിക്കാൻ ശ്രമിച്ചത്. സ്ഫോടനത്തിന്‍റെ തീവ്രതയിൽ സമീപത്തെ വീടുകൾക്കും കേടുപാടുകളുണ്ടായി. ഇരുമ്പ് പൈപ്പിൽ വെടി മരുന്ന് നിറച്ചാണ് പടക്ക ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

