
കന്യാസ്ത്രീകളുടെ അറസ്റ്റിൽ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്‌ഗഢ് സർക്കാർ. കോടതി ഉത്തരവ് കൈരളി ന്യൂസിന് ലഭിച്ചു. ഭാരതീയ ന്യായ സംഹിത 143 പ്രകാരമുള്ള വകുപ്പ് എഫ്ഐആറിൽ ചുമത്തി. അതിനാൽ എൻഐഎ കോടതി കേസ് കേൾക്കണമെന്ന് സെഷൻസ് കോടതി ഉത്തരവ്.
ജാമ്യം നൽകിയാൽ മത പരിവർത്തനം ആവർത്തിക്കുമെന്ന് പ്രോസീക്യൂഷൻ . ആദിവാസി കുട്ടികളെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോവുക ആയിരുന്നുവെന്നും കേസിൽ മത വിദ്വേഷം വളർത്താനാണ് ചില രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെന്നും പ്രോസീക്യൂഷൻ വാദിച്ചു. പെൺകുട്ടികളെ ഒളിച്ചു കടത്താനാണ് ശ്രമിച്ചതെന്നും പ്രോസീക്യൂഷൻ പറഞ്ഞു.
പ്രതിഭാഗം വാദത്തെ എതിർത്തിരുന്നു. പ്രോസിക്യൂട്ടറിന് പറയുന്നത് ശരിയായാണെങ്കിൽ മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിച്ചത് എന്തുകൊണ്ടെന്നു പ്രതിഭാഗം ചോദിച്ചു. പ്രോസിക്യൂഷൻ ജാമ്യാപേക്ഷ എതിർത്തില്ലെന്ന് ആയിരുന്നു ബിജെപി പ്രതിനിധിയുടെ വാദം.
കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ബജ്രംഗ്ദൾ പ്രവർത്തകർ കോടതിക്ക് മുമ്പിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് ബജ്രംഗ്ദൾ സംഘം എത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്ത പ്രവർത്തകർ ഉൾപ്പടെ എത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

