
കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ നിതിന്‍ ഗഡ്കരി അംഗീകരിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എന്‍എച്ച് 66ന്റെ നിര്‍മ്മാണം കാരണം തടസ്സപ്പെട്ട കോഴിക്കോട് സിറ്റി റോഡിന്റെ ഭാഗമായുള്ള പനാത്ത് താഴം – നേതാജി നഗറില്‍ എലിവേറ്റഡ് ഹൈവേയ്ക്ക് ഫണ്ട് നല്‍കാന്‍ നിതിന്‍ ഗഡ്കരി നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. വിശദമായ കാര്യങ്ങള്‍ ദില്ലിയില്‍ 3 മണിക്ക് ചേരുന്ന പത്രസമ്മേളനത്തില്‍ അറിയിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിയെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടൊപ്പം ഡൽഹിയിൽ സന്ദർശിക്കുകയുണ്ടായി.
സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ശ്രീ നിതിൻ ഗഡ്കരി അംഗീകരിച്ചു. വിശദമായ കാര്യങ്ങൾ ഡൽഹിയിൽ 3 മണിക്ക് പത്രസമ്മേളനത്തിൽ അറിയിക്കുന്നതാണ്.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിൻ്റെ ഭാഗമായി, എൻഎച്ച് 66 ൻ്റെ നിർമ്മാണം കാരണം തടസ്സപ്പെട്ട കോഴിക്കോട് സിറ്റി റോഡിൻ്റെ ഭാഗമായുള്ള പനാത്ത് താഴം – നേതാജി നഗറിൽ എലിവേറ്റഡ് ഹൈവേയ്ക്ക് ഫണ്ട് നൽകാൻ ശ്രീ. നിതിൻ ഗഡ്കരി നിർദ്ദേശം നൽകി.
കേരളത്തിൻ്റെ പശ്ചാത്തല വികസന മേഖലയുടെ വികസനത്തിൽ അനുഭാവ പൂർണമായ സമീപനം സ്വീകരിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിയ്ക്കും നിശ്ചയദാർഢ്യത്തോട് കൂടി നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പിൻ്റെ നന്ദി അറിയിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

