ബാങ്കുകളിൽ നിയമനത്തിന് സിബില്‍ സ്‌കോര്‍ വേണ്ട; നിബന്ധന നീക്കി കേന്ദ്രം, ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയ്ക്ക് മറുപടി നൽകി ധനകാര്യമന്ത്രാലയം

cibil-score-for-banking-recruitment

ബാങ്ക് ജോലികള്‍ക്കുള്ള സിബില്‍ സ്‌കോര്‍ നിബന്ധന കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തു. രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ രേഖാമൂലമുളള ചോദ്യത്തിനാണ് ധനകാര്യമന്ത്രാലയത്തിന്റെ മറുപടി. ദേശസാല്‍കൃത ബാങ്ക് ജോലികള്‍ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 650 സിബില്‍ സ്‌കോര്‍ വേണമെന്ന മുന്‍ നിബന്ധന നിര്‍ത്തലാക്കിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. എങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ആരോഗ്യകരമായ ക്രഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

ക്രെഡിറ്റ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍, അക്കൗണ്ടുകള്‍ക്ക് കുടിശ്ശികയില്ലെന്ന് സ്ഥിരീകരിക്കുന്ന അപ്‌ഡേറ്റ് ചെയ്ത ക്രെഡിറ്റ് റെക്കോര്‍ഡുകളോ എന്‍ഒസിയോ നല്‍കണം. ഇത് പാലിക്കാത്തവരുടെ നിയമനങ്ങളെ ബാധിക്കുമെന്നും അന്തിമ തീരുമാനം ബാങ്കുകളേതാണെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.

ALSO READ: നിമിഷപ്രിയയുടെ പേരില്‍ നടക്കുന്ന പണപ്പിരിവ് വ്യാജം; വ്യക്തത വരുത്തി വിദേശകാര്യ മന്ത്രാലയം

രാജ്യത്ത്‌ പൊതുമേഖലാ ബാങ്കുകളിലാകെ നിലവിൽ രണ്ടുലക്ഷത്തിലധികം ഒഴിവുകളാണുള്ളത്‌. വർഷങ്ങളായി പരിമിതമായ നിയമനങ്ങളാണ്‌ നടക്കുന്നത്‌. ഓഫീസ്‌ അസിസ്‌റ്റന്റ്‌, പ്യൂൺ തസ്‌തികളിൽ നിയമനം നടക്കുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News