
ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പരീക്ഷാ ഹാളിലെ തറയിലിരുത്തി സ്‌കൂള്‍ അധികൃതര്‍. മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം ഇരിക്കാന്‍ അനുവദിക്കാതെ കുട്ടിയെ ക്ലാസ് മുറിയിലെ തറയില്‍ ഇരുത്തി പരീക്ഷ എഴുതിച്ച സംഭവം വന്‍ വിവാദമായിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ ഭിവണ്ടിയിലുള്ള സലാഹുദ്ദീന്‍ അയ്യൂബി മെമ്മോറിയല്‍ ഉറുദു ഹൈസ്‌കൂളില്‍ ഫഹദ് ഫാഇസ് ഖാന്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് ക്ലാസ് മുറിയിലെ തറയില്‍ ഇരുത്തി പരീക്ഷ എഴുതിച്ചത്.
Also Read : യു എസിൽ വ്യാപക അടച്ചുപൂട്ടൽ; ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ട്രംപ് ഭരണകൂടം
2,500 രൂപയാണ് കുട്ടി ഫീസായി അടക്കാനുള്ളതില്‍ 1,200 രൂപ നേരത്തേ അടച്ചിരുന്നു. ബാക്കിയുള്ള 1,300 രൂപ കുടിശ്ശിക വന്നതിന്റെ പേരിലാണ് സ്‌കൂള്‍ സഅധികൃതര്‍ ഈ ക്രൂരത കാണിച്ചത്. ഫീസ് കുടിശ്ശിക വന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ ഒന്‍പതാം ക്ലാസ് പരിക്ഷ ഫലവും സ്‌കൂള്‍ അധികൃതര്‍ തടഞ്ഞുവെച്ചതായി പിതാവ് ആരോപിച്ചു.
കുടിശ്ശികയുള്ള ഫീസ് അടയ്ക്കുന്നതിനായി പിതാവ് സ്‌കൂളെത്തിയപ്പോഴായിരുന്നു സംഭവം കണ്ടത്. അച്ഛാ, ഫീസ് എപ്പോഴാണ് അടയ്ക്കുന്നത്? എന്ന് കരച്ചിലോടെ വിദ്യാര്‍ത്ഥി അച്ഛനോട് ചോദിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയെ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സ്‌കൂളിലേക്ക് തിരിച്ചയച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

