ഉത്തരേന്ത്യയിലെ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും: മരണം 44 ആയി

cloudburst

ഉത്തരേന്ത്യയിൽ ദുരിതം വിതച്ച് മേഘ വിസ്ഫോടനവും മിന്നൽ പ്രളയവും. ജമ്മു കാശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണം 44 ആയി. 96 ലധികം പേർക്ക് പരുക്കേറ്റു. മരണപ്പെട്ടവരിൽ രണ്ട് സി ഐ എസ് എഫ് ജവാന്മാരും ഉൾപ്പെടുന്നു. സംഭവ സമയത്ത് 1000 ലധികം ആളുകൾ പ്രദേശത്തുണ്ടായിരുന്നതായാണ് വിവരം. സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേന – കരസേന – വ്യോമസേന സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി. വെള്ളപ്പൊക്കത്തില്‍ രണ്ട് ദേശീയപാതകള്‍ ഉള്‍പ്പെടെ 300 ലധികം റോഡുകള്‍ അടച്ചിട്ടു. സത്ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളത്തിനടിയിലായി.

ALSO READ: ‘ആണവായുധം കാട്ടി വിരട്ടേണ്ട, രക്തവും ജലവും ഒന്നിച്ചൊഴുകില്ല’; ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി

അതേസമയം ദുരന്തത്തെ തുടർന്ന് ജമ്മു കാശ്മീരിൽ നടക്കാനിരുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കി. ഹിമാചലിലുണ്ടായ മിന്നൽ പ്രളയത്തിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദില്ലിയിലും വരും മണിക്കൂറുകളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News