
ഡെറാഡൂണിൽ കശ്മീരി വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ വർഗീയ ആക്രമണത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. 2026 ജനുവരി 30 ന് ഡെറാഡൂണിലെ വികാസ് നഗറിൽ വെച്ചാണ് കശ്മീരി വിദ്യാർത്ഥികൾളായ തബീഷ്, ഡാനിഷ് എന്നീ സഹോദരങ്ങൾക്ക് നേരെ വർഗീയ ആക്രമണം ഉണ്ടായത്.
ശൈത്യകാല അവധിക്കാലത്ത്, ഡെറാഡൂണിലെ വികാസ് നഗറിൽ ഷാളുകൾ വിറ്റുകൊണ്ട് കുടുംബത്തെ ജോലിയിൽ സഹായിച്ചുകൊണ്ടിരിക്കെ, 2026 ജനുവരി 28 ന് മതം, പ്രദേശം, ഭാഷ എന്നിവയുടെ പേരിൽ ഇരുവർക്കും നേരെ വർഗീയ ആക്രമണം ഉണ്ടാവുകയായിരുന്നു. ഇരുവർക്കും ആക്രമണത്തിൽ പരുക്ക് പറ്റിയിട്ടുണ്ട്.
ഇളയ സഹോദരൻ തബീഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇടതുകൈയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണത്തിൽ തലയിൽ 12 തുന്നലുകൾ ഉണ്ട്. മൂത്ത സഹോദരൻ ഡാനിഷിനും സാരമായ പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിടെ, അവരുടെ ചില സാധനങ്ങളും പണവും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.



ഈ സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് സർക്കാരിൽ നിന്ന് കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും ലഭിക്കണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു. ഇരകളായ സഹോദരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും എസ്‌എഫ്‌ഐ ഉത്തരാഖണ്ഡ് നിതിൻ മലേത്ത (സംസ്ഥാന പ്രസിഡന്റ്) അയാസ് ഖാൻ, അബ്ദുൾ റഹ്മാൻ, സഹസ്പൂർ രാജേന്ദ്ര പുരോഹിത് എന്നിവർ സന്ദർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


