കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയ് ജീവനൊടുക്കി

cj roy suicide

പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി ജെ റോയ് (58) ജീവനൊടുക്കി. ബെംഗളൂരുവിലെ ഓഫീസിലാണ് അദ്ദേഹത്തെ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. സെൻട്രൽ ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഗ്രൂപ്പ് ആസ്ഥാനത്ത് വെച്ച് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ആദായനികുതി വകുപ്പിന്‍റെ പരിശോധന നടത്തുന്നതിനിടെയാണ് ജീവനൊടുക്കിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ALSO READ; വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിൻ്റെ പരിധിയിൽ; ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും ആശ്വാസമായി സർക്കാർ വിജ്ഞാപനം

വെടിയൊച്ച കേട്ടെത്തിയ ജീവനക്കാർ ഉടൻ സി ജെ റോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലയാളിയായ സി. ജെ. റോയ് തെക്കേ ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും മുൻനിര ബിസിനസ്സ് വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസിന് പുറമെ മലയാള സിനിമ നിർമ്മാണത്തിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. തൃശൂര്‍ ചിരിയങ്കണ്ടത്ത് കുടുംബാംഗമാണ്. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം നാരായണ ഹൃദയാലയ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News