
വോട്ടെടുപ്പിൽ വൻതോതിലുള്ള കൃത്രിമത്വം നടന്നിട്ടുണ്ടെന്ന രാഹുൽ ഗാന്ധിയുടെ സ്ഫോടനാത്മകമായ ആരോപണങ്ങൾക്ക് പിന്നിൽ പൊതുജന പിന്തുണ ശേഖരിക്കുന്നതിനായി കോൺഗ്രസ് പാർട്ടി ഒരു പ്രത്യേക പോർട്ടൽ ആരംഭിച്ചു. വോട്ട് ചോരി എന്ന പേരിൽ ആണ് വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. വോട്ടർപട്ടിക ക്രമക്കേട് വിഷയത്തിൽ ജനപിന്തുണ നേടുന്നതിനാണ് പ്രത്യേക പോർട്ടൽ. എക്സ് പോസ്റ്റിലൂടെ വെബ്സൈറ്റിന്റെ ലിങ്ക് രാഹുൽ ഗാന്ധി പങ്കുവെച്ചു.
വോട്ട് കൊള്ളയുടെ ഗുരുതരമായ വശങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സന്ദേശവും ഇതോടൊപ്പമുണ്ട്. ഏറ്റവും വലിയ തട്ടിപ്പിനാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും നേതൃത്വം നൽകിയത്. ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നടന്ന അട്ടിമറിയെ ഭരണഘനക്കെതിരായ കുറ്റകൃത്യമാണെന്നും രാഹുൽ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടവകാശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്കാളിത്തത്തോടെ ബി.ജെ.പിയുടെ ആസൂത്രിത ആക്രമണമാണ് നടത്തുന്നതെന്ന് രാഹുൽ ആരോപിച്ചു.
ALSO READ: ജമ്മുകാശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
പൊതുജനങ്ങൾക്ക് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകളുടെ പകർപ്പുകൾ കാണാനും ഡൗൺ ലോഡ് ചെയ്യാനും സൗകര്യമുണ്ട്. 09650003420 എന്ന നമ്പറിൽ മിസ് കാൾ അടിച്ച് വോട്ട് കൊള്ളക്കെതിരായ പ്രചാരണത്തിൽ പങ്കുചേരാം. ഉടൻ തന്നെ നന്ദി അറിയിച്ചുകൊണ്ടുള്ള എസ്.എം.എസ് സന്ദേശം ആ നമ്പറിൽ ലഭിക്കും. ഇതോടനുബന്ധിച്ച് വോട്ട് കൊള്ളക്കെതിരെ പിന്തുണ അറിയിക്കുന്നതിനൊപ്പം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർകെ, ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ എന്നിവരുടെ ഒപ്പോടു കൂടിയ സർട്ടിഫിക്കറ്റും രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കും. പ്രചാരണം ശക്തിപ്പെടുത്തുന്നതിനായി നിരവധി പാർട്ടി നേതാക്കളും അനുയായികളും സോഷ്യൽ മീഡിയയിൽ അവരുടെ സർട്ടിഫിക്കറ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

