മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ്; ആത്മഹത്യാപരമെന്ന് ഉദ്ധവ് താക്കറെ

ബിജെപിയുടെയും എംഎൻഎസിന്റെയും വെറുപ്പു നിറഞ്ഞ രാഷ്ട്രീയമാണെന്നും തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. മുംബൈയുടെ സാമൂഹിക ഐക്യത്തിനും വികസനത്തിനും ഇത് ഹാനികരമാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ബിഎംസി തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു.

അതേസമയം സമാനചിന്താഗതിക്കാരായ ഗ്രൂപ്പുകളുടെ പിന്തുണ തേടുകയും ചെയ്യും. കോൺഗ്രസ് അതിന്റെ പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. ബിജെപിയുടെയും എംഎൻഎസിന്റെയും വിദ്വേഷം നിറഞ്ഞരാഷ്ട്രീയം മുംബൈക്ക് ദോഷകരമാണെന്ന് പാർട്ടി വക്താവ് സച്ചിൻ സാവന്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.

ALSO READ: വി.ടി. ബൽറാമിനെതിരെ തൃത്താലയിൽ ‘പടയൊരുക്കം’; കോൺഗ്രസ് പ്രവർത്തിക്കുന്നത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയെന്ന് വിമർശനം

അതേസമയം സഖ്യം വിട്ട് കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കുന്നത് ആത്മഹത്യാപരമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനെതിരേ കടുത്തവിമർശനവുമായി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന. മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം ആത്മഹത്യാപരമാണെന്നും ബിജെപിയെ നേരിടാൻ പ്രതിപക്ഷഐക്യം അനിവാര്യമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്‌നയിലൂടെയാണ് ഉദ്ധവ് താക്കറെ കോൺഗ്രസിനെതിരേ ആഞ്ഞടിച്ചത്.

തിരഞ്ഞെടുപ്പുസംവിധാനത്തെ ഹൈജാക്ക് ചെയ്യാനുള്ള ബിജെപി പദ്ധതി തടയാൻ ഐക്യം ആവശ്യമാണെന്ന് താക്കറെ പറഞ്ഞു. മറാഠി എന്ന വികാരത്തിനെതിരേ പ്രവർത്തിക്കുന്നവരോട് മഹാരാഷ്ട്ര ക്ഷമിക്കില്ലെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു. ബിജെപിയും അതിന്റെ പിൻനിരക്കാരും തിരഞ്ഞെടുപ്പിൽ കളികൾ കളിക്കുന്നതെങ്ങനെയെന്ന് ബിഹാർ തിരഞ്ഞെടുപ്പിലൂടെ വീണ്ടും കാണിച്ചു തന്നിരിക്കുന്നു. അത്തരമൊരു സമയത്ത്, പ്രത്യയശാസ്ത്രം മാറ്റിവെച്ച് ഒന്നിച്ചുനിന്ന് പോരാടുക എന്നതാണ് ഏകമാർഗം. സംസ്കാരത്തെക്കുറിച്ചും പ്രത്യയശാസ്ത്രത്തെക്കുറിച്ചുമെല്ലാം പിന്നീട് ചർച്ച ചെയ്യാം. ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് രാഹുൽ ഗാന്ധി ഇതിനോടകം പറഞ്ഞിട്ടുണ്ട്.

പ്രതിപക്ഷം ഒറ്റക്കെട്ടായിനിന്നാൽ മാത്രമേ ആ പാഠം പഠിപ്പിക്കാൻ കഴിയൂവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ബിഎംസി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിച്ചാൽ വോട്ടുകൾ ഭിന്നിക്കുമെന്ന് സാമ്‌ന എഡിറ്റോറിയൽ മുന്നറിയിപ്പ് നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News