പിഎം ശ്രീയെ ഉൾപ്പെടെ എതിർക്കുന്ന സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്നത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന നിലപാട്: ജോൺ ബ്രിട്ടാസ് എം പി

Dr. John Brittas MP Helath cess

പിഎം ശ്രീ പദ്ധതിയിൽ കോൺഗ്രസ് സർക്കാറുകൾ സ്വീകരിച്ച നിലപാടാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ദുർബലപ്പെടുതുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി. രാജസ്ഥാൻ ഉൾപ്പെടെ കോൺഗ്രസ് ഭരിച്ച മൂന്ന് സംസ്ഥാനങ്ങളും യഥേഷ്ടം പണം വാങ്ങിയത് ചൂണ്ടിക്കാട്ടിയാണ് കേരളത്തെ തഴയുന്നത്. പിഎം ശ്രീ പദ്ധതിയിൽ കേരളത്തിൽ ഇരട്ടത്തപ്പ് കളി കോൺഗ്രസ് നേതാക്കൾ മറുപടി പറയണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു

പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടെ നിബന്ധനകൾ പാലിച്ചാൽ മാത്രമേ സംസ്ഥാനത്തിന് സർവ്വശിക്ഷ അഭിയനിൽ ലഭിക്കാനുള്ള തുക നൽകാൻ കഴിയൂ എന്ന നിലപാട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുമ്പോൾ കോൺഗ്രസ് സർക്കാരുകൾ ഭീമമായ തുക വാങ്ങിച്ചതും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യങ്ങളെ ദുർബലപ്പെടുത്തുന്നത്. കോൺഗ്രസ് സർക്കാരുകളുടെ ഇത്തരം നിലപാടാണ് പിഎം ശ്രീ ഉൾപ്പെടെ എതിർക്കുന്ന പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചു.

ALSO READ: ലൈം​ഗിക പീഡന കേസ്: രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും

തെലങ്കാന, രാജസ്ഥാൻ, ഹിമാചൽ സർക്കാറുകൾ യഥേഷ്ടം പണം വാങ്ങുമ്പോഴാണ് കോൺഗ്രസ് നേതാക്കൾ കേരളത്തിൽ ഇരട്ടത്താപ്പ് കളിക്കുന്നത്. കോൺഗ്രസ് ഭരിച്ച രാജസ്ഥാൻ സർക്കാർ 2022-23കാലയളവിൽ ലഭിച്ചത് 2138കോടി രൂപ, 23-24 കാലയളവിൽ 3202 കോടി രൂപ, തെലങ്കാന സർക്കാരും, ഹിമാചൽ സർക്കാരും വൻ തോതിലാണ് പണം വാങ്ങിയതെന്നും ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

അതേസമയം കേരളത്തിന് ലഭിക്കാനുള്ള അവകാശങ്ങൾ നേടിയെടുക്കാൻ മന്ത്രിമാരുമായി നിരന്തരം കൂടിക്കാഴ്ച നടത്തുകയും, നിവേദനം നൽകുകയും ചെയ്യേണ്ടത് എംപിയെന്ന നിലയിൽ തൻ്റെ കടമയെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News