ബീഹാറില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ആറ് എംഎല്‍എമാര്‍ എന്‍ഡിഎ ക്യാമ്പിലേക്ക്

congress

ബീഹാറില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ആകെയുള്ള ആറ് എംഎല്‍എമാര്‍ എന്‍ഡിഎ എൻഡിഎ യിലേക്ക് പോയതാണ് ബീഹാറിൽ ഏറ്റ തിരിച്ചടി. എംഎല്‍എമാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ത്ത നടത്തി. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായി നേതാക്കള്‍.ആകെയുള്ള ആറ് എംഎല്‍എമാര്‍ കൂറുമാറുന്നതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും.

പാര്‍ട്ടി പരിപാടികളില്‍ നിന്നും എംഎല്‍എമാര്‍ വിട്ടുനില്‍ക്കുന്നതോടെയാണ് അഭ്യൂഹം ശക്തമായത്. ആകെയുള്ള ആറ് എംഎല്‍എമാരും എന്‍ഡിഎ നേതാക്കളുമായുള്ള ചര്‍ച്ച സജീവമാക്കിയിരുന്നു. ജെഡിയുവിന്റെ സംസ്ഥാന നേതാക്കളുമായും ആറ് എംഎല്‍എമാര്‍ അന്തി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.

Also read; മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്; രാജ്യത്തിൻ്റെ കണ്ണുകൾ 9 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള മുംബൈ പോരാട്ടത്തിലേക്ക്

കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍ഡിഎ പാളയത്തിലേക്കെത്തുമെന്ന് യഷു, ഹഷു നേതാക്കളും പ്രതികരിച്ചു. എംഎല്‍എമാരെ സമന്വയിപ്പിക്കാന്‍ സംസ്ഥാന ഘടകം ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. പിന്നാലെ നടന്ന എഐസിസയുടെ സമവായ ചര്‍ച്ചകളും പരാജയപ്പെട്ടതോടെയാണ് എന്‍ഡിഎ ചര്‍ച്ചകള്‍ വേഗത്തിലായത്. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആകെയുള്ള ആറ് എംഎല്‍എമാര്‍ എന്‍ഡിഎ പാളയത്തില്‍ എത്തുന്നതോടെ ബീഹാര്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് അംഗത്വം പൂര്‍ണമായും നഷ്ടപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News