
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യാൻ സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ഇന്ന് തുടക്കമാകും.
ഇന്നും നാളെയുമായി ചേരുന്ന ദേശീയ കൗൺസിലിൽ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ സാഹചര്യം വിലയിരുത്തും. കേരളത്തിൽ ഇത്തവണ ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടി ഉൾപ്പെടെ ചർച്ചയാകും. വെള്ളിയാഴ്ച കേന്ദ്ര സെക്രട്ടറിയേറ്റും ദേശീയ എക്സിക്യൂട്ടീവ് ചേർന്നിരുന്നു. പൊതു രാഷ്ട്രീയ സാഹചര്യം ഉൾപ്പെടെ ഇന്നലെ ചർച്ച ചെയ്തു.
ALSO READ: ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബംഗാളിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ വലിയ ആശങ്കയും രേഖപ്പെടുത്തി. രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനു ശേഷം വളരെയധികം മാറ്റം വന്നു എന്നാണ് വിലയിരുത്തൽ. തമിഴ്നാട്ടിൽ ഡിഎംകെയുടെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ സഖ്യം വിട്ടത് ഇന്ത്യ മുന്നണിയെ അടക്കം ബാധിക്കും എന്നാണ് വിലയിരുത്തൽ. ഇടതു പാർട്ടികൾ ഡിഎംകെയുമായി ചർച്ച നടത്തി ബിജെപി നീക്കങ്ങൾക്ക് തടയിടാൻ ടിവികെ പാർട്ടിക്ക് പുറത്തുനിന്നും പിന്തുണ നൽകാനാണ് തീരുമാനിച്ചതെങ്കിൽ കോൺഗ്രസ് മുന്നണി മര്യാദ പാലിക്കാതെ യാതൊരു ചർച്ചയും ഇല്ലാതെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിജയിയുമായി സഖ്യം ഉണ്ടാക്കുകയായിരുന്നു. കോൺഗ്രസിന്റെ ഈ നിലപാട് മുന്നോട്ടുള്ള സാഹചര്യത്തിൽ പ്രതിപക്ഷനിരയിൽ വിള്ളൽ ഉണ്ടാക്കും എന്നാണ് സിപിഐ വിലയിരുത്തൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

