അരലക്ഷത്തിലധികം പേർ അണിനിരന്ന് മഹാരാഷ്ട്രയിൽ സിപിഐഎം ലോങ് മാർച്ച്

cpim + union budget

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ സിപിഐഎം സംഘടിപ്പിച്ച ലോങ് മാർച്ച് വൻജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ദഹാനു താലൂക്കിലെ ചാരോട്ടിയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ അരലക്ഷത്തിലധികം പേർ അണിനിരന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല ധർണ നടത്തുമെന്ന് സിപിഐഎം നേതൃത്വം പ്രഖ്യാപിച്ചു. എംജിഎൻആർഇജിഎ പുനഃസ്ഥാപിക്കുക, സ്മാർട്ട് മീറ്റർ പദ്ധതി റദ്ദാക്കുക, തൊഴിൽ കോഡുകൾ പിൻവലിക്കുക, കുടിവെള്ളവും സേചനജലവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിപിഐഎം ഈ വൻ ജനമുന്നേറ്റം സംഘടിപ്പിച്ചിരിക്കുന്നത്.

പാൽഘർ ജില്ലാ കലക്ടറേറ്റിന് മുന്നിലെത്തി അനിശ്ചിതകാല ധർണ ആരംഭിക്കുമെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ രേഖാമൂലം വ്യക്തമായ സമയപരിധിയോടെ സർക്കാർ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് തീരുമാനം.അഖിലേന്ത്യ കിസാൻ സഭ, സി.ഐ.ടി.യു, അഖിലേന്ത്യ ജനാധിപത്യ വനിതാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ആദിവാസി അധികാർ രാഷ്ട്രിയ മഞ്ച് തുടങ്ങിയ ബഹുജന സംഘടനകൾ മാർച്ചിൽ സജീവമായി പങ്കെടുത്തു.

Also read; കരൂർ ദുരന്തം: വൻ ജനപങ്കാളിത്തമുണ്ടാകുമെന്ന് ടിവികെ അറിയിച്ചില്ല; മൊ‍ഴി നല്‍കി തമി‍ഴ്നാട് പൊലീസ്

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. അശോക് ധാവ്ലെ, മറിയം ധാവ്ലെ, സംസ്ഥാന സെക്രട്ടറി ഡോ. അജിത് നവാലെ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വിനോദ് നിക്കോളെ, ദഹാനു എംഎൽഎ കിരൺ ഗാഹല എന്നിവരാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനും അനശ്ചിതകാല സമരത്തിൽ പങ്കെടുക്കും.വനാവകാശ നിയമം കർശനമായി നടപ്പാക്കുക,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News