തീവ്ര വോട്ടർപട്ടിക പരിഷ്കരണം: ‘സുതാര്യതയോടെയും കൃത്യതയോടെയും ചെയ്യേണ്ട നടപടികളിൽ ഏറെ ആശങ്ക’; സിപിഐഎം പോളിറ്റ് ബ്യൂറോ

CPIM

തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്കെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ. സുതാര്യതയോടെയും കൃത്യതയോടെയും ചെയ്യേണ്ട നടപടികളിൽ ഏറെ ആശങ്ക ഉയരുന്നുണ്ടെന്ന് സി പി ഐ എം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അനാവശ്യമായ ധൃതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആസൂത്രണമില്ലായ്മയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ബി എല്‍ ഒമാർക്ക് മുകളിൽ ചെലുത്തുന്ന സമ്മർദ്ദവും വ്യാപകമായി വോട്ടർപട്ടികയിൽ തെറ്റുകൾ ഉണ്ടാകുന്നതിലേക്കാണ് ഇത് നയിക്കുക.

സമ്മർദ്ദം മൂലം നിരവധി ബി എല്‍ ഒമാർക്ക് ഇതിനോടകം ജീവൻ നഷ്ടമായി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തന്നെ ഡ്യൂപ്ലിക്കേറ്റ് ഡിറ്റക്ഷൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ലെന്നതും ഞെട്ടിക്കുന്നതാണ്. ഇതൊക്കെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഉദ്ദേശമെന്തെന്നതിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് പ്രസ്താവനയില്‍ വിമര്‍ശിച്ചു.

ALSO READ: ‘കുടുംബത്തിൽ പിറന്ന ഏത് പെണ്ണിനും ഏതൊരുത്തനോടൊപ്പവും ധൈര്യപൂർവ്വം ഇങ്ങനെ നിൽക്കാം’; ഇരയെ അധിക്ഷേപിച്ചും രാഹുലിനെ പിന്തുണച്ചും മഹിള കോൺഗ്രസ് നേതാവ്

തീവ്ര വോട്ടപട്ടിക പരിഷ്കരണ നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പറഞ്ഞു. വലിയൊരു വിഭാഗം ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കുന്നത് തടയണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News