‘യുഎസ് അനുകൂല നിലപാടിന് പിന്നില്‍ വലതുപക്ഷ പ്രത്യയശാസ്ത്രവും ട്രംപ് ഭരണകൂടവുമായുള്ള ബന്ധവും’: മോദി സർക്കാരിന്റെ നിലപാടിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ

cpim

വെനസ്വേലയോടുള്ള ഇന്ത്യൻ സർക്കാരിൻ്റെ നിലപാടിനെ അപലപിച്ചു സി പി ഐ എം പോളിറ്റ് ബ്യൂറോ. വെനസ്വേല പ്രസിഡൻ്റിനെയും ഭാര്യയെയും അമേരിക്ക ബന്ദിയാക്കിയതിൽ മോദി സർക്കാര്‍ പ്രതികരിച്ചത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും യോജിക്കാത്തതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവയില്‍ പറഞ്ഞു.

അമേരിക്കയുടെ അതിക്രമത്തെ അപലപിക്കാൻ മോദി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ബ്രിക്സ് പങ്കാളികളായ ബ്രസീൽ, ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിച്ച നിലപാടിൽ നിന്നും വ്യത്യസ്തമാണ് മോദി സർക്കാർ സ്വീകരിച്ച നിലപാടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ: ‘ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ല’: എൻഎസ്എസ് നേതൃത്വത്തിനെതിരെ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്

മോദി സർക്കാരിന്റെ വലതുപക്ഷ പ്രത്യയശാസ്ത്രത്തിനും ട്രംപ് ഭരണകൂടവുമായുള്ള ബന്ധവുമാണ് യുഎസ് അനുകൂല നിലപാടിനു പിന്നിലുള്ളത്. മോദി സർക്കാരിൻ്റെ അപമാനകരമായ നിലപാട് മാറ്റി വെനസ്വേലക്കെതിരായ അതിക്രമത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ തയ്യാറാകണമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News