
ഇന്ത്യ – യുഎസ് വ്യാപാരക്കരാർ രാജ്യതാത്പര്യത്തിനെതിരെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. അമേരിക്ക നടത്തിയത് ഇന്ത്യയുടെ പരമാധികാരത്തെ പരിമിതപ്പെടുത്തുന്ന പ്രഖ്യാപനമാണ്. അസന്തുലിതമായ ഈ വ്യാപാര കരാര്‍ വ്യവസായങ്ങളെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ഇറക്കുമതി തീരുവകൾ ഒഴിവാക്കുന്നത് വഴി അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ കുമിഞ്ഞുകൂടാൻ ഇടയാക്കുന്നതാണ് ഇതിന് കാരണമാവുക.
കൂടാതെ, താരിഫ് ഇതര തടസ്സങ്ങൾ നീക്കം ചെയ്യുന്നത് ഇന്ത്യൻ കർഷകർക്ക് ലഭിക്കുന്ന സബ്‌സിഡികളും മറ്റ് സഹായ നടപടികളും ഇല്ലാതാക്കാൻ കാരണമാകുമെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. വ്യവസായം, കൃഷി, ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ എന്നിവക്ക് ദോഷകരമായ വ്യവസ്ഥകള്‍ റദ്ദാക്കണമെന്നും പിബി ആവശ്യപ്പെട്ടു.
ALSO READ; ‘ഇന്ത്യൻ നിയമങ്ങൾ പാലിക്കൽ കഴിയില്ലെങ്കിൽ രാജ്യം വിടണം’; മെറ്റക്കെതിരെ സുപ്രീംകോടതി
അതേസമയം, അമേരിക്കൻ താല്പര്യങ്ങൾക്ക് കീഴടങ്ങിയ മോദി സർക്കാരിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഇന്ത്യ – യുഎസ് വ്യാപാര കരാർ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെതിരെ ഇന്ന് പ്രതിപക്ഷം രാജ്യസഭയിലും ലോക്സഭയിലും കടുത്ത പ്രതിഷേധമുയർത്തുകയും സഭ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തിയ പ്രഖ്യാപനത്തിൽ മോദി മറുപടി പറയണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

