
ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി കുഴിച്ച കുഴിയിൽ വീണ മുതലയെ മുതലയെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കരയ്ക്കെത്തിച്ചു. 9.5 അടി നീളമുള്ള മുതലയെ ആണ് രക്ഷപ്പെടുത്തിയത്. വിശ്വാമിത്രി നദിക്ക് സമീപം അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള കുഴിയിലാണ് മുതല വീണത്. ഏകദേശം 30 അടി താഴ്ചയുള്ള കുഴിയായിരുന്നു.
കുഴിയിൽ ഒരു മുതല കുടുങ്ങിക്കിടക്കുന്നതായി നിർമ്മാണ തൊഴിലാളികൾ അറിയിച്ചതിനെ തുടർന്നാണ് താൻ സ്ഥലത്തേക്ക് പോയതെന്ന് പ്രാദേശിക വന്യജീവി പ്രവർത്തകനായ ഹേമന്ത് വധ്വാന പറഞ്ഞു. പിന്നാലെ വനംവകുപ്പ് സംഘം ഉടൻ സ്ഥലത്തെത്തുകയും ഒരു ക്രെയിൻ ഉപയോഗിച്ച് മുതലയെ പുറത്തെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘വിശ്വാമിത്രി നദിക്കരയിലുള്ള മുതലകൾ സാധാരണയായി ഈ സ്ഥലത്തേക്ക് വഴിതെറ്റി എത്താറുണ്ട്. ഇത് രണ്ടാമത്തെ രക്ഷാപ്രവർത്തനമാണ്. സ്ഥലത്തെത്തിയപ്പോൾ, ഒരു ക്രെയിനിൻ്റെ സഹായത്തോടെ മാത്രമേ മുതലയെ പുറത്തെടുക്കാൻ കഴിയുകയുള്ളുവെന്ന് ഞങ്ങൾ മനസ്സിലാക്കി. അതനുസരിച്ച്, ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ മുതലയെ ക്രെയിനിൻ്റെ സഹായത്തോടെ പുറത്തെടുക്കാൻ കഴിഞ്ഞു.” വധ്വാന പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

