‘മോൻതാ’ ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രാപ്രദേശിലും ഒഡീഷയിലും ഒക്ടോബർ 30 വരെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റായ ‘മോൻതാ’ ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രാപ്രദേശിലേയും ഒഡീഷയിലെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലേയും ചില ജില്ലകളിൽ ഒക്ടോബർ 30 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ, ഈസ്റ്റ് ഗോദാവരി, കോനസീമ, നെല്ലൂർ എന്നീ നാല് ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഒക്ടോബർ 28 മുതൽ 30 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഒഡിഷയിലെ മാൽക്കൻഗിരി, കോരാപുട്ട്, രായഗഡ, ഗഞ്ചം, ഗജപതി, കാണ്ഡമാൽ, കലാഹണ്ടി, നബരംഗ്പൂർ എന്നീ എട്ട് ജില്ലകളിലെ സ്‌കൂളുകൾക്കും അങ്കണവാടി കേന്ദ്രങ്ങൾക്കും ഒക്ടോബർ 30 വരെ അവധി പ്രഖ്യാപിച്ചു.

ALSO READ: ‘ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയില്ല, തെളിവുമില്ല’; ദില്ലി ആസിഡ് ആക്രമണത്തിൽ വിചിത്ര വാദവുമായി പൊലീസ്

സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് ആണ്നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. തീരപ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ നേരിടാൻ ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ഒ.ഡി.ആർ.എ.എഫ്.), ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്.), ഫയർ സർവീസസ് എന്നിവയുടെ 128 ടീമുകളെ ഇവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഇന്ന് മുതൽ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) മുന്നറിയിപ്പ് നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News