ശ്വാസം മുട്ടി ദില്ലി; പുകമഞ്ഞ് വന്നതോടെ പതിവായി വാഹനാപകടങ്ങൾ

delhi air pollution

ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. മിക്കയിടങ്ങളിലും 350 നു മുകളിലാണ് വായു ഗുണനിലവാരത്തോത്. വായു മലിനീകരണത്തോടൊപ്പമുള്ള പുകമഞ്ഞ് ജനജീവിതം താറുമാറാക്കി. വ്യോമ, റോഡ് ഗതാഗതത്തെ പുകമഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിലും പുകമഞ്ഞ് രൂക്ഷമായി തുടരുകയാണ്. പുക മഞ്ഞിനെ തുടർന്ന് കാഴ്ച പരിധി പൂജ്യത്തിൽ എത്തിയതോടെ വാഹന അപകടങ്ങളും പതിവാവുകയാണ്.

വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ദില്ലിയിൽ ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടെ ഓഫീസുകളിൽ 50% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും.

ALSO READ: മധ്യപ്രദേശിൽ രക്തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി ബാധ; സർക്കാർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിനെതിരെ ആരോപണം

നേരത്തെ സ്കൂളുകൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ ഓപ്ഷനുകളോടെ ഹൈബ്രിഡ് മോഡിൽ ക്ലാസുകൾ നടത്താൻ അനുമതി നൽകിയിരുന്നു. ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും നിലവിലുള്ള ഉത്തരവ് അനുസരിച്ച് ഹൈബ്രിഡ് മോഡിൽ തന്നെ ക്ലാസുകൾ തുടരാനാണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ക്രമീകരണം നിലനിൽക്കുമെന്നും സർക്കാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News