ദില്ലി സ്ഫോടനക്കേസ്: ഉമറിന്റെ സഹായി സൊയാബിനെ 10 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

DELHI BLAST

ദില്ലി സ്ഫോടനക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ. ഇന്നലെ അറസ്റ്റിലായ ഉമറിന്റെ സഹായി ഫരീദാബാദ് സ്വദേശി സൊയാബിനെ 10 ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു.

ഉമറിനും കൂട്ടാളികൾക്കും സഹായം നൽകിയതുമായി ബന്ധപ്പെട്ടതാണ് അറസ്റ്റ്. കേസിൽ അറസ്റ്റിലായ ആദിൽ റാത്തർ നിരവധി തവണ പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്.

ALSO READ: മുംബൈക്ക് സമീപം സിലിണ്ടറിൽ നിന്ന് ക്ലോറിൻ വാതക ചോർച്ച: ഒരാൾക്ക് ദാരുണാന്ത്യം; അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പടെ 18 പേർ ആശുപത്രിയിൽ

ഭീകരാക്രമണത്തിന് പണം കണ്ടെത്തുന്നതിനായി ആദിൽ ട്രഷറർ ആയി പ്രവർത്തിച്ചിരുന്നതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ALSO READ: ദില്ലി സ്‌ഫോടനം: രാജ്യത്ത് ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ സുലഭമായി ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

English summary : In Delhi Blast Case NIA Intensifies Probe. Umar’s Aide Soyab Sent to 10-Day Custody

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News