ദില്ലി സ്ഫോടനം: ചാവേർ ആക്രമണം അല്ലെന്ന് എൻഐഎ

nia + muvattu puzha professor attack case

ദില്ലിയിലെ സ്ഫോടനം ചാവേർ ആക്രമണം അല്ലെന്ന് എൻ ഐ എ. ചാവേറാക്രമണത്തിൻ്റെ സ്ഥിരം രീതിയല്ല ദില്ലിയിൽ ഉണ്ടായതെന്ന് എൻ ഐ എയുടെ പ്രാഥമിക നിഗമനം. വലിയ സ്ഫോടന പദ്ധതിയാണ് ഇല്ലാതെയാക്കിയത്. തുടർച്ചയായുണ്ടായ റെയ്ഡുകളും അറസ്റ്റുകളുമാണ് തിടുക്കപ്പെട്ടുള്ള സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം. പൂർണ്ണമായും പ്രവർത്തനക്ഷമമായിരുന്നില്ല ബോംബ് എന്നും എൻഐഎ പറഞ്ഞു.

അതേസമയം, ദില്ലി സ്ഫോടന കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ചാവേർ ആക്രമണം അല്ലെന്നുള്ളത് ഇന്ന് ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയത്. കേസിൽ അറസ്റ്റിലായ ഉമ്മർ മുഹമ്മദിൻ്റെ മാതാവിനെയും സഹോദരിമാരെയും നാളെ ചോദ്യം ചെയ്യും.

ALSO READ: രണ്ട് പ്രാവശ്യം മത്സരിച്ചു തോറ്റ വ്യക്തിയെ വീണ്ടും നിർത്തിയതില്‍ പ്രതിഷേധം: കോൺഗ്രസ് വൈറ്റില ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻ്റ് രാജിവെച്ചു

ഉമർ മുഹമ്മദിൻ്റെ ഡിഎൻഎ ഫലവും നാളെ പുറത്തുവരും എന്നാണ് സൂചന. ഫരീദാബാദ് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സ്ഫോടനത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. അതേസമയം കേന്ദ്രസർക്കാരിൻ്റെ സുരക്ഷാ വീഴ്ചക്കെതിരെ രൂക്ഷ വിമർശനം ശക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News