ദില്ലി സ്ഫോടനം: ഒരാൾ കൂടി അറസ്റ്റിൽ

delhi blast arrest

ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മരിച്ച പ്രതി ഉമറിന്റെ സഹായി ഡോ. ബിലാൽ നസീർ മല്ലയെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ഇയാൾ ഉമറിന് ലോജിസ്റ്റിക്കൽ സഹായം നൽകിയതാണ് NIAയുടെ കണ്ടെത്തൽ. ഡോ. ബിലാൽ നസീർ മല്ല തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും NIA പറയുന്നു.

കേസിൽ ഇതുവരെ എട്ട് പ്രതികളെയാണ് NIA അറസ്റ്റ് ചെയ്തത്. നവംബർ 10ന് ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടന്നത്. ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നിലെ ഗൂഢാലോചനയിൽ ബിലാലിന് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തിയതായി പ്രസ്താവനയിൽ പറയുന്നു.

Also Read: ‘വിവാഹമോചനം കൂടുന്നു, കോടതി കയറിയിറങ്ങാൻ വയ്യ’; ബെംഗളൂരു ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്ക്

അതേസമയം അറസ്റ്റിലായ ഉമറിന്റെ സഹായി ഫരീദാബാദ് സ്വദേശി സൊയാബിനെ നേരത്തെ 10 ദിവസത്തേക്ക് എൻ ഐ എ കസ്റ്റഡിയിൽ വിട്ടിരുന്നു. ഉമറിനും കൂട്ടാളികൾക്കും സഹായം നൽകിയതുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ പിടിയിലായ ആദിൽ റാത്തർ നിരവധി തവണ പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻ ഐ എ കണ്ടെത്തിയിരുന്നു. ഭീകരാക്രമണത്തിന് പണം കണ്ടെത്തുന്നതിനായി ആദിൽ ട്രഷറർ ആയി പ്രവർത്തിച്ചിരുന്നുവെന്നാണ് പ്രതികളുടെ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News