ദില്ലി സ്‌ഫോടന കേസ്: അല്‍ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ അറസ്റ്റില്‍

al falah university chairman arrest

ദില്ലി സ്‌ഫോടന കേസില്‍ അല്‍ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ അറസ്റ്റില്‍. ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, യുജിസി ക്രമക്കേടുകള്‍ എന്നീ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സിദ്ദിഖിക്കെതിരെ ശക്തമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന സൂചന ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു. സ്‌ഫോടനക്കേസിലെ മുഖ്യ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സര്‍വകലാശാല അന്വേഷണം വ്യാപിപ്പിച്ചത്.

Also read: ശബരിമല സ്വർണക്കൊള്ളയിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു, പ്രതിപക്ഷം തയ്യാറാകാത്തത് ജനാധിപത്യ രീതിയല്ലെന്ന് നിയമസഭാ സ്പീക്കർ

അൽഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജവാദ് അഹമ്മദ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നാലെ ക്രൈംബ്രാഞ്ചും ദില്ലി പൊലീസും അൽ ഫലാഹ് സർവ്വകലാശാലക്കെതിരെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു. ദില്ലി സ്ഫോടനത്തിന് പിന്നിലെ ഡോക്ടർമാർ അൽഫലാഹ് സർവ്വകലാശാലയിൽ ഉളളവർ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു സർവ്വകലാശാക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News