‘ശബ്ദം കേട്ടപ്പോൾ തന്നെ ആകെ മരവിച്ച് പോയി… രക്ഷപ്പെട്ടത് ആശ്വാസം’: ദില്ലി സ്‌ഫോടനം നേരിട്ടുകണ്ട ഞെട്ടൽ മാറാതെ അനീഷ്

delhi car blast

ദില്ലിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മലയാളിയായ പയ്യോളി സ്വദേശി അനീഷ്. അപകടം നടന്നപ്പോൾ ഉണ്ടായ ഉഗ്ര ശബ്ദം കേട്ട് താൻ ആകെ മരവിച്ച് പോയെന്നും അനീഷ് കൈരളി ന്യൂസിനോട് പ്രതികരിച്ചു. ‘ശബ്ദം കേട്ട് കുറച്ചു സമയത്തേക്ക് സ്തംഭിച്ചു പോയി.കുറച്ചു സമയത്തേക്ക് ഓടി രക്ഷപ്പെടാനുള്ള കഴിവ് പോലും നഷ്ടപ്പെട്ട്, ശരീരം മൊത്തം ഒരു മരവിപ്പിലായിരുന്നു’ – അനീഷ് പറയുന്നു.

വാഹനത്തിന്റെ പേപ്പർ ശെരിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് അനീഷ് ദില്ലിയിൽ എത്തിയത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷം, ആദ്യം ചെയ്തത് വീട്ടുകാരെ വിളിച്ചു പറയുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ALSO READ; സിഗ്നലിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചു; ദില്ലി സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; സംഭവ സ്ഥലത്തേയ്ക്ക് അമിത് ഷാ

സ്ഫോടനം ഉണ്ടായ സമയത്ത് എന്താണ് സംഭവിച്ചത് എന്ന് പോലും ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. സ്ത്രീകളും കുട്ടികളും പ്രായമായവർ അടക്കമുള്ള നിരവധി ആളുകൾ ഒരേ സമയം വിവിധ മേഖലകളിലേക്ക് ചിതറി ഓടുകയാണ് ചെയ്തതെന്നും അദ്ദേഹം ഓർത്തെടുത്തു. വളരെവേഗം തന്നെ രക്ഷാപ്രവർത്തകർ എത്തി തീ അണക്കാൻ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News