
ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ (MCD) ജീവനക്കാരുടെ അവധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ പങ്കെടുക്കാൻ വേണ്ടി റദ്ദാക്കിയതായി ആരോപണമുന്നയിച്ച് ആം ആദ്മി പാര്‍ട്ടി. ശുചിത്വ തൊഴിലാളികളുള്‍പ്പെടെയുള്ള ജീവനക്കാരുടെ അവധി റദ്ദാക്കി റാലിയില്‍ പങ്കെടുക്കാൻ നിര്‍ബന്ധിച്ചു എന്നാണ് ആരോപണം.
റാലിയില്‍ പങ്കെടുത്തില്ലെങ്കില്‍ ജീവനക്കാരെ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ആം ആദ്മി ആരോപിച്ചു. ദ്വാരക എക്സ്പ്രസ് വേയും അർബൻ എക്സ്റ്റൻഷൻ റോഡ് -2 (UER-II) എന്നിവയുടെ ഉദ്ഘാടനത്തിന് ശേഷം നടത്തിയ റാലിയില്‍ പങ്കെടുക്കാൻ വേണ്ടി ജീവനക്കാരെ നിര്‍ബന്ധിച്ചുവെന്നാണ് ആം ആദ്മി ആരോപിക്കുന്നത്.
Also Read: വോട്ടര്‍ പട്ടിക ക്രമക്കേട്; ആരോപണങ്ങളില്‍ അന്വേഷണമില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍
ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള വീഡിയോകളും എഎപി തങ്ങളുടെ സാമൂഹികമാധ്യമ പേജിലൂടെ പങ്കുവെച്ചു.
मोदी जी की रैली का दिल्ली की जनता ने किया Boycott तो सरकारी कर्मचारियों को नौकरी से हटाने की धमकी देकर मोदी जी की रैली में ले ज़ाया गया….‼️ pic.twitter.com/NREIToGWuW
— AAP (@AamAadmiParty) August 17, 2025
ദില്ലി പ്രതിപക്ഷ നേതാവായ അതിഷി, ബിജെപി മുൻസിപ്പല്‍ ജീവനക്കാരെ രാഷ്ട്രീയ പ്രവർത്തകരാക്കി ഉപയോഗിക്കുകയാണെന്നും ഇതിന് ബിജെപി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ജോലിക്കായി വിളിച്ച് വരുത്തിയിട്ട് ഇവരെ റാലിയിലേക്ക് അയച്ചത് എന്തടിസ്ഥാനത്തിലാണെന്നും അതിഷി ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

