
ദില്ലി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ എന്നിവ ചുമതിയാണ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുജിസി, എൻഎഎസി എന്നിവയുടെ നിർദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സർവകലാശാലയുടെ ദില്ലി ഓഫീസിൽ അന്വേഷണസംഘം പരിശോധന നടത്തി.
നേരത്തെ അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് അംഗീകാരമില്ലെന്ന് യുജിസി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ എഐയു അൽ ഫലാഹ് സർവകലാശാലയുടെ അംഗത്വം ഇന്നലെ സസ്പെൻഡ് ചെയ്‌തിരുന്നു. ഡൽഹി സ്‌ഫോടന കേസിൽ അൽ ഫലാഹ് സർവകലാശാലയിലെ ഡോക്‌ടർമാരുടെ പേരുകൾ ഉൾപ്പെട്ടതോടെയാണ് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് (എഐയു) കടുത്ത നടപടിയിലേക്ക് കൂടി കടന്നത്.
ALSO READ: പാലത്തായി പീഡനക്കേസ്: വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍
അതേസമയം, സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ ഉമര്‍ നബിയുടെ വീട് ഇന്നലെ സുരക്ഷാ സൈന്യം നശിപ്പിച്ചിരുന്നു. രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുന്നവര്‍ക്കുള്ള മറുപടിയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സുരക്ഷാ സൈന്യം വിശദീകരണം നല്‍കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

