ദില്ലി സ്ഫോടനം: ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

bomb blast delhi

ദില്ലി സ്ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ നൽകും. അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയുമാണ് നൽകുന്നത്.

അതേസമയം, ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കശ്മീര്‍ സ്വദേശിയും ഡോക്ടറുമായ ഡോ. മുസമ്മിലിൻ്റെ സഹപ്രവര്‍ത്തകരെ പൊലീസ് ഇന്ന് ചോദ്യം ചെയ്തു. 52 പേരെയാണ് ഇന്ന് ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. മുസമ്മലിൻ്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിന്ന് തോക്കുകളും അമോണിയം നൈട്രേറ്റും സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. ഈ രാസവസ്തുവിൻ്റെ സാന്നിദ്ധ്യം സ്ഫോടനം നടന്ന സ്ഥലത്തും കണ്ടെത്തിയിരുന്നു.

ALSO READ: പൊന്നുവിളയുന്ന പൊതുമേഖല; ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു; ആകെ വിറ്റുവരവ് 2440 കോടി

മുസമ്മില്‍ സീനിയര്‍ റെസിഡൻ്റായി ഫരീദാബാദ് അല്‍ഫലാഹ് മെഡിക്കല്‍ സയൻസില്‍ ജോലി ചെയ്ത് വരികയായിരുന്നു. മുസമ്മിലിൻ്റെ കൂട്ടാളിയാണ് ദില്ലി സ്ഫോടനത്തില്‍ ചാവേറായ ഡോ. ഉമര്‍ മുഹമ്മദ്.

ALSO READ: തിരക്കുള്ള ബസ് സ്റ്റോപ്പുകളിലെ ഫോൺ മോഷണം; അസം സ്വദേശി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News